Skip to main content

നെല്‍വിത്ത് വിതരണം അവസാനഘട്ടത്തിലേക്ക്

 

അപ്പര്‍കുട്ടനാട്ടിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍, തിരുവല്ല നഗരസഭ എന്നിവിടങ്ങളില്‍പ്പെട്ട മീന്തലക്കര, മീന്തലവയല്‍, കവിയൂര്‍ പുഞ്ച എന്നിവിടങ്ങളിലേക്കുള്ള വിത്ത് വിതരണം അവസാന ഘട്ടത്തില്‍. 1870 ഹെക്ടര്‍ സ്ഥലത്താണ് ഈ പാടശേഖരങ്ങളില്‍ ഈ വര്‍ഷം കൃഷിയിറക്കുന്നത്. 1149 ഹെക്ടര്‍ സ്ഥലത്ത് ഉമ വിത്തും 722 ഹെക്ടര്‍ സ്ഥലത്ത് ജ്യോതി വിത്തുമാണ് കൃഷിയിറക്കുന്നത്. കേരള സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിറ്റി മുഖാന്തിരമാണ് വിത്ത് എത്തിക്കുന്നത്. വിത്ത് വിതച്ച് 15 മുതല്‍ 45 ദിവസത്തിനകം പാടശേഖരങ്ങള്‍ ഇന്‍ഷുര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിച്ചെലവ് ഹെക്ടറിന് 17000 രൂപ വരെ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കും. ആര്‍കെബിവൈ പദ്ധതിയില്‍പ്പെടുത്തി 1265 ഹെക്ടറിന് തുക അനുവദിച്ചിട്ടുണ്ട്. 

                 (പിഎന്‍പി 3755/18)

date