Skip to main content

രജിസ്‌ട്രേഷൻ പുതുക്കി നൽകും

 

1998 ജനുവരി ഒന്നു മുതൽ 2018 ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റിയോടെ ഡിസംബർ 15 മുതൽ 31 വരെ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ, മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുതുക്കൽ ആനുകൂല്യം ലഭിക്കില്ല.  പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽരഹിത വേതനത്തിന് അർഹതയുണ്ടാവില്ല.

www.employment.kerala.gov.in മുഖേന പുതുക്കൽ നടത്താം.

പി.എൻ.എക്സ്. 5128/18

date