Skip to main content

അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

 

പട്ടികജാതി വികസന വകുപ്പിന്റെ ഡോ. ബി. ആർ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ മന്ത്രി എ. കെ. ബാലൻ വിതരണം ചെയ്തു. പിന്നാക്ക വിഭാഗത്തിൽ നിന്ന് വളർന്നു വന്ന് ലോകപ്രശസ്തനായ അംബേദ്കറിനെക്കുറിച്ച് യുവതലമുറ പഠിക്കണമെന്ന് മന്ത്രി പറഞ്ഞു. ലോകത്തെവിടെയും കാണാത്ത ജാതിവ്യവസ്ഥയാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ദുരന്തം. ഇതുകണ്ട് മടുത്താണ് അംബേദ്കർ മൂന്നരലക്ഷം അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും അതിനനുസരിച്ച് തൊഴിലധിഷ്ഠിത മേഖലയിലേക്ക് അവർക്ക് കടന്നുവരുന്നതിനും ഇപ്പോൾ അവസരമുണ്ടെന്ന് മന്ത്രി പറഞ്ഞു. 

പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡയറക്ടർ അലി അസ്ഗർ പാഷ, ജൂറി ചെയർമാനും പി. ആർ. ഡി ഡയറക്ടറുമായ സുഭാഷ് ടി. വി, അവാർഡ് ജേതാക്കളായ കെ. സുജിത്ത്, വി. പി നിസാർ, എം. ജി. പ്രതീഷ്, സരിതാ ചന്ദ്രൻ, കെ. ദേവകി എന്നിവർ സംസാരിച്ചു.

പി.എൻ.എക്സ്. 5413/18

date