Skip to main content

പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷനിൽ മാസ്റ്റർ ട്രെയിനേഴ്‌സിന് പരിശീലനം

 

നിയമപരവും ധാർമികവും ഗുണപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് വിദേശകാര്യവകുപ്പിന്റെ ഗവേഷണ വിഭാഗമായ ഇൻഡ്യൻ മൈഗ്രേഷൻ സെന്ററും സംസ്ഥാന സർക്കാരും സംയുക്തമായി വിദേശ കുടിയേറ്റ തൊഴിലാളി ബോധവത്കരണം നടത്തും.  പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷനിൽ മാസ്റ്റർ ട്രെയിനേഴ്‌സിനാണ് പരിശീലനം.  നോർക്ക വഴി തെരഞ്ഞെടുത്തവർക്കാണ് പരിശീലനം നൽകുക.  കുടിയേറ്റത്തിന്റെ രീതികൾ, ക്രമവും സുരക്ഷിതവും പതിവായതുമായ കുടിയേറ്റത്തിന്റെ നേട്ടങ്ങൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്.

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ അപ്പോളോ ഡിമോറയിൽ ഡിസംബർ 11, 12 തിയതികളിലാണ് പരിശീലനം.  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഉദ്ഘാടനം ചെയ്യും.  നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ അധ്യക്ഷത വഹിക്കും.  പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് അമൃത് ലഗൂൺ, തിരുവനന്തപരും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ബിജയ് സെൽവരാജ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിക്കും.

പി.എൻ.എക്സ്. 5437/18

date