ചിത്രരചനാ മത്സര വിജയികള്‍
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി വസ്ത്ര പ്രചരണാര്‍ത്ഥം നടത്തിയ ചിത്രരചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി. വിഭാഗത്തില്‍ കഞ്ഞിക്കുഴി മൗണ്ട് കാര്‍മ്മല്‍ വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി എ. ഇനിയ ഒന്നാം സമ്മാനവും ചങ്ങനാശ്ശേരി പെരുന്ന ഡോ. ദഒങ ഭാരതീയ വിദ്യാ വിഹാര്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിവേദ്യാ കൃഷ്ണന് രണ്ടാം സമ്മാനവും വടവാതൂര്‍ ഗിരിദീപം ബേദനി സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അലീന എല്‍മ ജോണ്‍ മൂന്നാം സമ്മാനവും നേടി. യു. പി വിഭാഗത്തില്‍ പാമ്പാടി ക്രോസ് റോഡ്സ് എച്ച്എസ്.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഞ്ജലി കെ. ബി ഒന്നാം സമ്മാനവും നാട്ടകം മണിപ്പുഴ ബെല്‍മൗണ്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത് ബിനോയി രണ്ടാം സ്ഥാനവും ഞാലിയാകുഴി എം.ജി.എം പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അബിന്‍ കുരുവിള ചാക്കോ മൂന്നാം സ്ഥാനവും നേടി. ഹൈസ്ക്കൂള് വിഭാഗത്തില്‍ ചങ്ങനാശ്ശേരി പെരുന്ന ഡോ. ദഒങ ഭാരതീയ വിദ്യാ വിഹാര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നവനീത് കൃഷ്ണന് ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി പെരുന്ന എന്‍.എന്‍.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എന്‍. ഹരിഗോവിന്ദ് രണ്ടാം സമ്മാനവും കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആര്. രഞ്ജിത മൂന്നാം സ്ഥാനവും നേടി.
(കെ.ഐ.ഒ.പി.ആര്-2354/18)
- Log in to post comments