Skip to main content

അടിസ്ഥാന വികസനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി  വികസന സെമിനാറുകള്‍ 

നവകേരളം ജനകീയാസൂത്രണം 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തദ്‌ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍ വികസനസെമിനാറുകള്‍ നടത്തി. എടത്തുരുത്തി, വെള്ളാങ്ങല്ലൂര്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്തുകളിലും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലുമാണ്‌സെമിനാറുകള്‍ സംഘടിപ്പിച്ചത്‌. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള കരട്‌ പദ്‌ധതി രേഖകള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്‌തു.
28 കോടി രൂപയുടെ കരട്‌ പദ്‌ധതി രേഖയ്‌ക്കാണ്‌ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി രൂപം നല്‍കിയിരിക്കുന്നത്‌. മാലിന്യനിര്‍മ്മാര്‍ജ്‌ജനം, പൊതുമരാമത്ത്‌, പാര്‍പ്പിട വികസനം, വിദ്യാഭ്യാസം എന്നിവയ്‌ക്കാണ്‌ പ്രാധാന്യം. വാട്ടര്‍ എ ടി എം, സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജ്‌, സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാലിന്യ സംസ്‌കരണം, സ്‌ത്രീകള്‍ക്ക്‌ ഓട്ടോറിക്ഷ-ടാക്‌സി വിതരണം, ടി കെ എസ്‌ പുരത്ത്‌ ശാസ്‌ത്രീയമാലിന്യ സംസ്‌കരണ പ്ലാന്റ്‌, ഗ്രീന്‍ പാര്‍ക്ക്‌ നിര്‍മ്മാണം എന്നിവയുള്‍പ്പെടെ പദ്ധതി രൂപരേഖ. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‌ഹാളില്‍ നടന്ന സെമിനാര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍. ജെത്രന്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയര്‍മാന്‍ ഹണി പീതാംബരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്‌. കെസാബ്‌ പദ്‌ധതിരേഖ അവതരിപ്പിച്ചു. 
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല്‌ കോടി രൂപയുടെ പദ്‌ധതികള്‍ നടപ്പിലാക്കും. പൊതുമേഖല, സേവനം, കാര്‍ഷിക മേഖലകള്‍ക്കാണ്‌ കൂടുതല്‍ ഊന്നല്‍. പുത്തന്‍ചിറ ബഡ്‌സ്‌ സ്‌കൂള്‍, പൂമംഗലം ക്രിമിറ്റോറിയം, പട്ടികജാതികര്‍ക്കായി വെള്ളാങ്ങല്ലൂര്‍ സോളാര്‍ഗ്രാമം, വനിതകള്‍ക്കായി ബാന്റ്‌ സെറ്റ്‌ രൂപീകരണം തുടങ്ങിയവയാണ്‌ പ്രധാന പദ്‌ധതികള്‍. ബ്ലോക്ക്‌്‌ പഞ്ചായത്ത്‌ ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍.കെ. ഉദയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌്‌ പഞ്ചായത്ത്‌്‌ പ്രസിഡന്റ്‌ ഷാജി നക്കര അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌്‌ പഞ്ചായത്ത്‌ വികസന സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഉണ്ണികൃഷ്‌ണന്‍ പദ്‌ധതി അവതരിപ്പിച്ചു. 
5.5 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ്‌ പെരിഞ്ഞനം പഞ്ചായത്തില്‍ നടപ്പാക്കുന്നത്‌. കാര്‍ഷികമേഖലയ്‌ക്കും ഭവനനിര്‍മ്മാണ പദ്‌ധതിയ്‌ക്കും ഊന്നല്‍ നല്‍കി 153 പദ്‌ധതികളാണ്‌ വിഭാവനം ചെയ്യുന്നത്‌. പെരിഞ്ഞനത്തെ സമ്പൂര്‍ണ വെദ്യുതവല്‍കൃത ഗ്രാമമാക്കാന്‍ എല്‍.ഇ.ഡി. ഗ്രാമം പെരിഞ്ഞനോര്‍ജ്‌ജം പദ്‌ധതി, സമ്പൂര്‍ണ കന്നുകാലിസംരക്ഷണം, പെരിഞ്ഞനം പൊതുവിദ്യാഭ്യാസ പദ്‌ധതി, പകല്‍വീട്‌ എന്നിവയാണ്‌ പ്രധാനപ്പെട്ടവ. പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ മതിലകം വികസനകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.എ. വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. എടത്തുരുത്തി ഗ്രാമപഞ്ചായത്ത്‌ ആറ്‌ കോടി രൂപയുടെ കരട്‌ പദ്‌ധതി രൂപരേഖയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. കാര്‍ഷികഉത്‌പാദനമേഖലകള്‍ക്കാണ്‌ മുന്‍തൂക്കം. എടത്തുരുത്തി കെ.സി.കാളിക്കുട്ടി സാംസ്‌കാരിക നിലയത്തില്‍ നടന്ന സെമിനാര്‍ മതിലകം ബ്ലോക്ക്‌്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. അബീദലി ഉദ്‌ഘാടനം ചെയ്‌തു.

തളിക്കുളം ബ്ലോക്ക്‌ വാര്‍ഷിക പദ്ധതികള്‍
സേവന മേഖലക്കും കാര്‍ഷിക മേഖലയ്‌ക്കും ഊന്നല്‍ നല്‍കി തളിക്കുളം ബ്ലോക്ക്‌ 4.7 കോടി രൂപയുടെ വാര്‍ഷിക പദ്‌ധതികള്‍ അവതരിപ്പിച്ചു. ലൈഫ്‌ പദ്‌ധതിയുമായി ബന്ധപ്പെട്ടു ഭവനപദ്‌ധതികള്‍ക്കായി 78 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌ . ബ്ലോക്ക്‌്‌ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള രണ്ട്‌ സി എച്‌ സി കളുടെയും വികസനത്തിനും പരിഗണന നല്‍കിയിട്ടുണ്ട്‌ . ഉല്‌പാദനമേഖലയില്‍ പച്ചക്കറി കൃഷി, കരനെല്‍കൃഷി, ക്ഷീരവികസനം എന്നിവക്കും സ്വയം തൊഴില്‍ പദ്‌ധതികള്‍ക്കും പ്രാധന്യം നല്‍കിയിട്ടുണ്ട്‌. പ്രളയംമൂലം നഷ്‌ട്ടപെട്ട കാലിസമ്പത്ത്‌ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്‌ പശുവിനെ വാങ്ങിനല്‍കുന്ന പദ്‌ധതിയും വാര്‍ഷിക പദ്‌ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ . വികസന സെമിനാര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഡോ .സുഭാഷിണി മഹാദേവന്‍ ഉദ്‌ഘടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ഇ പി ശശികുമാര്‍ അദ്‌ധ്യക്ഷത വഹിച്ചു. വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത മണികണ്‌ഠന്‍ പദ്‌ധതി അവതരിപ്പിച്ചു . ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ഇ കെ തോമസ്‌ മാസ്‌റ്റര്‍, പി വിനു, സന്ധ്യ രാമകൃഷ്‌ണന്‍, ഷിജിത്‌ വടക്കുംചേരി, ഉദയ്‌ തോട്ടപ്പള്ളി, ആസൂത്രണ സമിതി വൈസ്‌്‌ ചെയര്‍മാന്‍ പ്രേമചന്ദ്രന്‍, ബ്ലോക്ക്‌്‌ സെക്രട്ടറി ബി ഗീതകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രളയാനന്തര പ്രതിസന്ധികളെ മുന്നില്‍ 
കണ്ടുകൊണ്ട്‌ വികസന സെമിനാര്‍
പ്രളയാനന്തര പ്രതിസന്ധികളെ മുന്നില്‍ കണ്ടുകൊണ്ട്‌ വേണം വര്‍ക്കിംങ്‌ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്‌ധതികള്‍ ആവിഷ്‌ക്കരിക്കരിക്കേണ്ടതെന്ന്‌ വടക്കാഞ്ചേരി നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം ആര്‍ അനൂപ്‌ കിഷോര്‍ പറഞ്ഞു. മുള്ളൂര്‍ക്കര പഞ്ചായത്ത്‌ കല്യാണമണ്‌ഡപത്തില്‍ നടന്ന 2019-20 വികസന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. ഹരിതകേരളം പദ്‌ധതിയുടെ ഭാഗമായി നടക്കുന്ന കിണര്‍ റീച്ചാര്‍ജിങ്‌, മാലിന്യ സംസ്‌ക്കരണം. ആര്‍ദ്രം പദ്‌ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തല്‍, പദ്‌ധതിയ്‌ക്ക്‌ ആവശ്യമായ കെട്ടിടം, ഡോക്‌ടര്‍, നഴ്‌സ്‌ മുതലായവ ലഭ്യമാക്കല്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ 4 മിഷനുകളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പഞ്ചായത്ത്‌ തലത്തില്‍ നിര്‍വ്വഹിക്കുന്ന മാതൃകാപരമായ പദ്‌ധതികളുടെ നേട്ടങ്ങളെ മുന്‍നിര്‍ത്തി വരും കാല പദ്‌ധതി നിര്‍വ്വഹണത്തെ മെച്ചപ്പെടുത്തണമെന്നും അദ്‌ദേഹം നിര്‍ദ്‌ദേശിച്ചു. സെമിനാറില്‍ പ്രളയത്തില്‍ തകര്‍ന്നു പോയ ജലാശയങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന്‌ തൊഴിലുറപ്പുമായി കൂടിചേര്‍ന്ന്‌ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടങ്ങളെ കുറിച്ച്‌ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എച്ച്‌ അബ്‌ദുള്‍സലാം അദ്‌ധ്യക്ഷത വഹിച്ചുകൊണ്ട്‌ വ്യക്‌തമാക്കി. മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ്‌ മിനി രാധാകൃഷ്‌ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.എ.ജസീല്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം എം.പി.കുഞ്ഞികോയ തങ്ങള്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം പി.എ.സുലെമാന്‍, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ എ.ജി.പ്രഭാകരന്‍, വി.എം. ജയശ്രീ എന്നിവര്‍ ആശംസ നേര്‍ന്നു. മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം.ജയലക്ഷ്‌മി സ്വാഗതവും അസിസ്റ്റന്റ്‌ പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ വി എച്ച്‌ ഷിനാജ്‌ നന്ദിയും പറഞ്ഞു.

മാള ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാര്‍ സംഘടിപ്പിച്ചു
മാള ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ ഹാളില്‍ നടന്ന സെമിനാര്‍ ജില്ല പഞ്ചായത്തംഗം കാതറിന്‍ പോള്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീത സദാനന്ദന്‍ പദ്‌ധതി കരട്‌ രേഖ അവതരിപ്പിച്ചു. 2019-20 വാര്‍ഷിക പദ്‌ധതി രൂപീകരണവുമായി ബന്ധപ്പെട്ട്‌ പതിമൂന്ന്‌ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള ചര്‍ച്ച നടന്നു. കൃഷി ഉല്‌പാദന മേഖലക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കി പതിനഞ്ച്‌ ലക്ഷം രൂപ വകയിരുത്തി. 2017-18 വാര്‍ഷിക പദ്‌ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച വാര്‍ഡ്‌ മെമ്പര്‍മാരെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി റെജി ബെന്നി, അംഗങ്ങളായ ബിജു ഉറുമീസ്‌, സുഖില്‍ ടി ആര്‍, പി കെ മോഹനന്‍ ബ്ലോക്ക്‌ പഞ്ചായത്തംഗം ഷീബ പോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി എസ്‌ ശ്രീജിത്ത്‌, എന്നിവര്‍ ആശംസ നേര്‍ന്നു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഗൗരി ദാമോദരന്‍ സ്വാഗതവും സെക്രട്ടറി റെജി പോള്‍ നന്ദിയും പറഞ്ഞു. 

കാട്ടൂര്‍ പഞ്ചായത്ത്‌ വികസന സെമിനാര്‍ നടന്നു
കാട്ടൂര്‍ പഞ്ചായത്ത്‌ 2019-20 വാര്‍ഷിക പദ്‌ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ പഞ്ചായത്ത്‌ ഹാളില്‍ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എ മനോജ്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ബീന രഘു അധ്യക്ഷത വഹിച്ചു. വികസന സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ടി വി 2019-20 വാര്‍ഷിക പദ്‌ധതി രേഖ അവതരിപ്പിച്ചു. പ്രളയാനന്തര പദ്‌ധതികളിലെ മുന്‍ഗണന ക്രമങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചു ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആന്റണി കെതാരത്തു വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത്‌ ഡവലപ്പ്‌മെന്റ്‌ പ്ലാനിങ്ങിന്റെ ഭാഗമായുള്ള പദ്‌ധതി ചര്‍ച്ച നടന്നു. 2019-20 വര്‍ഷത്തേക്ക്‌ 30367388 രൂപയുടെ അടങ്കലുള്ള വാര്‍ഷിക പദ്‌ധതി വികസന സമിതി അംഗീകരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി കെ ആര്‍ സുരേഷ്‌ സ്വാഗതവും ക്ഷേമ കാര്യ സ്‌റ്റാന്റിംഗ്‌ കമ്‌മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ സുബ്രന്‍ നന്ദിയും പറഞ്ഞു. 
 

date