Skip to main content

എം.എൽ.എ ഫണ്ട്: റോഡ് നവീകരണത്തിന് ഭരണാനുമതി

 

 

ജെയിംസ് മാത്യു എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽനിന്ന് എട്ട് ലക്ഷം രൂപ വിനിയോഗിച്ച് പരിയാരം ഗ്രാമപഞ്ചായത്തിലെ എൻ.എച്ച്-പുതിയകണ്ടം റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിനും 10 ലക്ഷം രൂപ വിനിയോഗിച്ച് പരിയാരം ഗ്രാമപഞ്ചായത്തിലെ പ്രതിഭ ക്ലബ് - മാധവപുരം - ഓണപ്പറമ്പ് റോഡ് നവീകരണത്തിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

കെ.എം. ഷാജി എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽനിന്ന് നാല് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപറേഷൻ പള്ളിക്കുന്ന് സോണൽ ഡിവിഷൻ-4 രാഷ്ട്രദീപിക റോഡ് റീടാറിംഗിനും രണ്ടര ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപറേഷൻ പുഴാതി സോണൽ ഡിവിഷൻ ഒമ്പത് കണ്ണോത്തുംചാൽ പി.വി.എസ് പ്ലാൻറ് മുതൽ പള്ളി ഭാഗത്തേക്ക് സോളിംഗ്, ടാറിംഗ് പ്രവൃത്തി നടത്തുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

date