Skip to main content

മാവേലി സ്റ്റോര്‍ ഉദ്ഘാടനം

ആനക്കയം ഗ്രാമപഞ്ചായത്തില്‍ പുതുതായി അനുവദിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഡിസംബര്‍ 15ന് രാവിലെ 9.30 ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, സപ്ലൈകോ റീജിയനല്‍ മാനേജര്‍ യു. മോളി തുടങ്ങിയവര്‍ പങ്കെടുക്കും. 

date