Skip to main content

കായികക്ഷമത പരീക്ഷ

വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍-എന്‍.സി.എ വിശ്വകര്‍മ്മ(കാറ്റഗറി നമ്പര്‍ 312/2016) തസ്തികയില്‍ ചുരുക്കപ്പട്ടികയില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ ഡിസംബര്‍ 21ന് രാവിലെ ആറിന് എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ അതനേഷ്യസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികളുടെ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ രാവിലെ ആറിന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. വൈകി വന്നവരെ യാതൊരു കാരണവശാലും  പരീക്ഷാകേന്ദ്രത്തില്‍ പരിഗണിക്കില്ല എന്ന് ജില്ലാ പി.എസ്.എസി ഓഫീസര്‍ അറിയിച്ചു.

 

date