Skip to main content

വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രിവര്‍ഷ മാപ്പിളപ്പാട്ട് പരിശീലനം

 

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, നാദാപുരം കേന്ദ്രങ്ങളില്‍ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മൂന്ന് വര്‍ഷത്തെ പരിശീലനം. ജനുവരിയിലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. വയസ്സ് തെളിയിക്കുന്ന രേഖ, പഠിക്കുന്ന സ്‌ക്കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം, രണ്ട് കോപ്പി ഫോട്ടോ എന്നിവ സഹിതം നിശ്ചിത ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ ഫോമിന് കൊണ്ടോട്ടി 0483 2711432 , 9207173451, പെരിന്തല്‍മണ്ണ 9446946303 , നാദാപുരം 9447275101 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

date