Skip to main content

ദുരന്ത നിവാരണ പരിശീലനം ഇന്നും നാളെയും 

    ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ (എന്‍.സി.ആര്‍.എം.പി) നേതൃത്വത്തില്‍ ജില്ലാ പ്രൊജക്ട് ഇബ്ലിമെന്റേഷന്‍ യൂണിറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ•ാരായ ഡി.ഇ.ഒ, എ.ഇ.ഒ, പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം സംഘടിപ്പിക്കും. ലോക ബാങ്കിന്റെ സഹായത്തോടെ ഈ മാസം 18, 19 തീയ്യതികളില്‍ നടക്കുന്ന പരിപാടി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്യും.
    സ്‌കൂള്‍ സുരക്ഷാ ദുരന്ത നിവാരണം, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രാഥമിക ചികിത്സാ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അതത് മേഖലയിലെ വിദഗ്ധരാണ് ക്ലാസ് നയിക്കുക. 50 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ട്രെയിനിങ് ഓഫ് ട്രൈനേഴ്സ് എന്ന രീതിയിലാണ് പരിശീലനം. പരിപാടിയില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ ജില്ലയിലെ എല്ലാ സ്‌കൂളിലെയും അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.

date