Skip to main content

മെഡിക്കല്‍ കോളജില്‍ ന്യായവില  ഫാര്‍മസി   പ്രവര്‍ത്തനമാരംഭിച്ചു

 

മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച  പുതിയ ന്യായവില  ഫാര്‍മസി  എ. പ്രദീപ്കുമാര്‍  എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ ലഭ്യമാകാത്ത മരുന്നുകള്‍ ന്യായവിലയില്‍ രോഗികള്‍ക്ക്  ലഭ്യമാക്കുന്നതിനായി ആശുപത്രി വികസനസമിതിയുടെ കീഴിലാണ് ഫാര്‍മസി ആരംഭിക്കുന്നത്. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ തണല്‍ ബില്‍ഡിങ്ങില്‍ എച്ച് ഡി എസിന് സമീപമാണ് ഫാര്‍മസി. മരുന്നുകള്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ രോഗികള്‍ക്ക് ലഭ്യമാക്കും.

 ചടങ്ങില്‍ ആശുപത്രി പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷെറീന വിജയന്‍,  എം.എം പത്മാവതി, മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട് സജിത് കുമാര്‍ കെ ജി,  ഐ.സി.ഡി സൂപ്രണ്ട് ഡോ. ടി പി രാജഗോപാല്‍, ഐ എം സി എച്ച് സൂപ്രണ്ട് ഡോ. സി  ശ്രീകുമാര്‍,  അഡീഷണല്‍ സൂപ്രണ്ട്  ഡോ. മോഹന്‍ദാസ് നായര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍. എന്നിവര്‍ സംസാരിച്ചു.  

date