Skip to main content

78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പ്രൊജ്ടുകള്‍ക്ക്  ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം

 

 2018-19 വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി ചെയ്ത 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പ്രൊജ്ടുകള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി.  2019-20 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍  ഓണ്‍ലൈനായി സമര്‍പ്പിച്ച പദ്ധതികള്‍ അടുത്ത ഡി.പി.സി യോഗത്തില്‍ പരിഗണിക്കും. വളയം, പനങ്ങാട്, നടുവണ്ണൂര്‍, തിക്കോടി, കായണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും വടകര, കോഴിക്കോട്, തൂണേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകളും മുക്കം, കൊടുവള്ളി, വടകര നഗരസഭകളുമാണ് 2018-19 വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ വിഹിതം ചെലവഴിച്ചത്.
യോഗത്തില്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കംപ്ലീറ്റ് ഡിജിറ്റൈസേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി ബഷീര്‍ ക്ലാസെടുത്തു. സ്റ്റാറ്റസ് റിപ്പോര്‍ട്ട് സംബന്ധിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് അസ്സി.സെക്രട്ടറി അനില്‍കുമാര്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല, ഡി.പി.സി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date