Skip to main content

ജില്ലയില്‍ വനിതാ മതില്‍ 44 കിലോമീറ്റര്‍; കാസര്‍കോട് താലൂക്ക് ഓഫീസ് മുതല്‍ കാലിക്കടവ് വരെ

വനിത മതിലില്‍ ജില്ലയില്‍ അണിനിരക്കേണ്ട വിധം താഴെ പറയുന്നപോലെയാകും. 

. കാസര്‍കോട് താലൂക്ക് ഓഫീസ് ജംഗ്ഷന്‍ മുതല്‍ പരവനടുക്കം വരെ നാലര കിലോമീറ്റര്‍ ദൂരത്തില്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ നിന്നും, മധൂര്‍, ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള വനിതകള്‍ പങ്കെടുക്കണം. 
.അതിനുശേഷം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, പൈവളിഗ, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കണം.
. തുടര്‍ന്നു ചളിയന്‍ങ്കോട് പാലം വരെ അരകിലോമീറ്റര്‍ ദൂരത്തില്‍ കുമ്പള,പുത്തിഗെ, എന്‍മകജെ, ബദിയടുക്ക ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് അണിനിരക്കേണ്ടത്. 
. മേല്‍പ്പറമ്പ് ടൗണിനു സമീപത്തെ ഇടവുങ്കാല്‍ ക്ഷേത്രം വരെയുള്ള രണ്ടു കിലോമീറ്റര്‍ കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ദേലംമ്പാടി, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ അണിനിരക്കണം. 
. തുടര്‍ന്ന് കോട്ടിക്കുളം വരെയുള്ള നാലേകാല്‍ കിലോമീറ്റര്‍ ദൂരം ചെമ്മനാട്, ഉദുമ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കണം. 
. കോട്ടിക്കുളം മുതല്‍ ബേക്കല്‍ ജംങ്ഷന്‍ വരെ കുറ്റിക്കോല്‍, ബേഡകം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പൂച്ചക്കാട് പള്ളിവരെയുള്ള മൂന്നേകാല്‍ കിലോമീറ്റര്‍ ദൂരം പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള വനിതകള്‍ പങ്കെടുക്കണം.  
. പൂച്ചക്കാട് പള്ളി മുതല്‍ ചാമുണ്ഡിക്കുന്ന് വരെ പനത്തടി, കോടോം-ബേളൂര്‍, കള്ളാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള വനിതകള്‍ അണിനിരക്കണം.  തുടര്‍ന്ന് പുതിയകോട്ട താലൂക്ക് ഓഫീസ് മുന്നിലെ ആല്‍ത്തറ വരെ ഏഴര കിലോമീറ്റര്‍ ദൂരം കാഞ്ഞങ്ങാട് നഗരസഭയിലെയും, അജാനൂര്‍, പുല്ലൂര്‍, പെരിയ ഗ്രാമ പഞ്ചായത്തുകളിലേയും വനിതകള്‍ പങ്കെടുക്കണം. 
. തുടര്‍ന്ന്  അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിന് ശേഷമുള്ള പെട്രോള്‍ പമ്പ് വരെയുള്ള ഒന്നരകിലോമീറ്റര്‍ ദൂരം ബളാല്‍, ഈസ്റ്റ്-എളേരി, വെസ്റ്റ് - എളേരി ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ അണിനിരക്കണം. 
. പടന്നക്കാട് ടോള്‍ ബൂത്ത് വരെയുള്ള മൂന്നുകിലോമീറ്റര്‍ മടിക്കൈ, കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പടന്നക്കാട് ടോള്‍ ബൂത്ത് മുതല്‍ നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം കയ്യൂര്‍-ചീമേനി, പടന്ന ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരുമാകണം വനിതാ മതിലിനായി പങ്കെടുക്കേണ്ടത്.
. നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷന്‍ മുതല്‍ പള്ളിക്കര റെയില്‍വേ ഗേറ്റ് വരെ രണ്ടരകിലോമീറ്റര്‍ ദൂരം നീലേശ്വരം നഗരസഭ അതിര്‍ത്തിയിലുള്ളവരും പള്ളിക്കര റെയില്‍വേ ഗേറ്റ് മുതല്‍ ചെക്ക് പോസ്റ്റ് വരെയുള്ള ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം തൃക്കരിപ്പൂര്‍, വലിയപറമ്പ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പങ്കെടുക്കണം. 
. ചെക്ക് പോസ്റ്റ് മുതല്‍ ഞാണങ്കൈ വരെയുള്ള രണ്ട്കിലോമീറ്റര്‍ ദൂരം ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ളവരും ഞാണങ്കൈ മുതല്‍ കാലിക്കടവ് ജില്ലാ അതിര്‍ത്തി വരെയുള്ള ഏകദേശം മൂന്നരകിലോമീറ്റര്‍ ദൂരം പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ളവരും അണിനിരക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

date