Skip to main content

സിവില്‍ എക്‌സൈസ്‌ പോലീസ്‌ ഓഫീസര്‍മാരുടെ  പാസ്സിങ്‌ ഔട്ട്‌ 20 ന്‌

രാമവര്‍മ്മപുരം കേരള പോലീസ്‌ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരുടെ പാസ്സിങ്‌ ഔട്ട്‌ പരേഡ്‌ ഡിസംബര്‍ 20 രാവിലെ 8 ന്‌ പോലീസ്‌ അക്കാദമിയില്‍ നടക്കും. എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍ അഭിവാന്ദ്യം സ്വീകരിക്കും. എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിങ്‌, കേരള പോലീസ്‌ അക്കാദമി ഡയറക്‌ടര്‍ ഡോ. ബി സന്ധ്യ എന്നിവര്‍ പങ്കെടുക്കും. 116 പേരാണ്‌ 180 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്‌. ഇവരില്‍ 21 പേര്‍ ബിരുദാനന്തരബിരുദവും 8 പേര്‍ ബി എഡും ഒരാള്‍ എം ടെക്കും 2 പേര്‍ ബി ടെക്കും 3 പേര്‍ എം ബി എ യും 2 പേര്‍ എം സി എ യും 2 പേര്‍ എം എസ്‌ ഡബ്ല്യൂയും 2 പേര്‍ എല്‍ എല്‍ ബി യും 56 പേര്‍ ബിരുദധാരികളും 11 പേര്‍ ഡിപ്ലോമയും 2 പേര്‍ ടി ടി സി യും 6 പേര്‍ പ്ലസ്‌ ടു യോഗ്യതയുമുളളവരാണ്‌. നീന്തല്‍, കരാട്ടെ, ഡ്രൈവിങ്‌, കമ്പ്യൂട്ടര്‍, ജങ്കിള്‍ ട്രക്കിംങ്‌, 12 കിലോമീറ്റര്‍ റൂട്ട്‌മാര്‍ച്ച്‌ എന്നിവയില്‍ വിദഗ്‌ധ പരിശീലനം ലഭിച്ചിട്ടുണ്ട്‌. ബെസ്റ്റ്‌ ഔട്ട്‌ ഡോര്‍ ട്രെയിനി ആന്‍ഡ്‌ ബെസ്റ്റ്‌ ഓള്‍ റൗണ്ടറായി അര്‍ജ്ജുന്‍ കെ ആയും ബെസ്റ്റ്‌ ഇന്‍ഡോര്‍ ട്രെയിനി ദിപിന്‍ കുമാര്‍ എ യും ബെസ്റ്റ്‌ കേഡറ്റായി സുദീപ്‌ ബി ആയും തെരഞ്ഞെടുത്തു.

date