Skip to main content

കൂടിക്കാഴ്ച നാളെ

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, ചിറ്റാരിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, സാന്ത്വന പരിചരണം പദ്ധതിയുടെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ തെരഞ്ഞെടുക്കുന്നു. യോഗ്യത: ഫാര്‍മസി/ഫിസിയോതെറാപ്പിയില്‍ അംഗീകൃത ബിരുദം/ഡിപ്ലോമ (കേരള പിഎസ്‌സി അംഗീകരിച്ചത്- രജിസ്‌ട്രേഷന്‍ സഹിതം), അധിക യോഗ്യതയും പ്രവര്‍ത്തി പരിചയവും പരിഗണിക്കും.  ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസകാര്‍ക്കു  മുന്‍ഗണന നല്‍കും.  താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നാളെ (20) രാവിലെ 10.30 ന് ചിറ്റാരിക്കാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയും, ബയോ ഡാറ്റായും സഹിതം ഹാജരാകണം.

date