Skip to main content

മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു

 സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ , ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. ചെമ്മനാട് സി.ഡി.എസ്  ചെയര്‍പേര്‍സണ്‍ മുംതാസ് അബൂബക്കറിന്റെ അധ്യക്ഷയില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  പരിപാടിയില്‍ കെ.എസ്.ബി.സി.ഡി.സി  ജില്ലാ മാനേജര്‍ കെ.ജെ. ലത കോര്‍പ്പറേഷന്റെ വിവിധ വായ്പാപദ്ധതികള്‍, മൈക്രോ ക്രെഡിറ്റ് വായ്പ എന്നിവ സംബന്ധിച്ച് സംസാരിച്ചു. 
    ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സൈത്തുന്‍ അഹമ്മദ്, കെ.എസ്.ബി.സി,ഡി.സി കാസര്‍കോട് പ്രൊജക്റ്റ് അസിസ്റ്റന്റ് എന്‍.എം മോഹന്‍ എന്നിവര്‍ സംസാരിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി  എം.ബാബു സ്വാഗതവും  ചെമ്മനാട് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രമ നന്ദിയും പറഞ്ഞു.  53 അയല്‍ക്കുട്ടങ്ങളിലെ 200 ഗുണഭോക്താക്കള്‍ക്ക് ഒരുകോടി രൂപ വായ്പ വിതരണം ചെയ്തു.

date