Skip to main content

പിന്നാക്കവിഭാഗ കമ്മീഷൻ സിറ്റിംഗ് 20ന്

 

  സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷൻ സിറ്റിംഗ് 20ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലെ കമ്മിഷന്റെ കോർട്ട്ഹാളിൽ നടക്കും.  രാവിലെ 11ന് ആരംഭിക്കുന്ന തെളിവെടുപ്പിൽ ഈഴവാത്തി സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഈഴവരുടെകൂടെ ഉൾപ്പെടുത്തണമെന്ന ഈഴവാത്തികാവുതീയ്യ കുടുംബസഭയുടെ ആവശ്യം, ഭരതർക്രിസ്ത്യൻ വിഭാഗത്തിന് സംവരണതോത് കുറവാണെന്ന് കാണിച്ച് കേരള ഭരതർ ഐക്യസംഘം സെക്രട്ടറി ടി. ബാബുകുമാർ നൽകിയ അപേക്ഷ, ജാതിസർട്ടിഫിക്കറ്റിനായി ഇമ്മാനുവേൽ ജോർജ്ജ് നേവിസ് സമർപ്പിച്ച നിവേദനം, പട്ടികജാതിയിൽ ഉൾപ്പെടുത്തിയ പുള്ളുവർ, തച്ചർ (ആശാരിയല്ലാത്ത) സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നും കോടാങ്കി നായ്ക്കൻ വിഭാഗത്തിനെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യം എന്നിവ പരിഗണിക്കും. ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശിവരാജൻ, മെമ്പർമാരായ അഡ്വ. വി.എ ജെറോം, മുള്ളൂർക്കര മുഹമ്മദലി സഖാഫി, മെമ്പർ സെക്രട്ടറി ബിശ്വനാഥ്‌സിൻഹ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5563/18

date