Skip to main content

സായുധസേനാ പതാകദിനാചരണം ഇന്ന് 

 

    മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഭടന്മാരോടുളള നന്ദി സൂചകമായി ഇന്ന് (ഡിസംബര്‍ ഏഴ്) സായുധസേനാ പതാകദിനാചരണം നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. രാവിലെ 11-ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ എം.ബി രാജേഷ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ സായുധസേന പതാക നിധി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു സൈനിക സ്മരണിക പ്രകാശനം ചെയ്യും. ജില്ലാ സൈനീകക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. ഉണ്ണികൃഷ്ണന്‍, റിട്ട.മേജര്‍ ജനറല്‍ ഡോ.പി.സുഭാഷ് വി.എസ്.എം ജില്ലാ സൈനിക ബോര്‍ഡ്, എയര്‍ഫോഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എം.രാജന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി.കൃഷ്ണന്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യുദ്ധത്തില്‍ വീരമൃത്യൂ വരിച്ചതും അംഗവൈകല്യം സംഭവിച്ചതുമായ ജവാന്‍മാരുടെ ആശ്രിതരുടെ ക്ഷേമ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പതാകനിധി വിനിയോഗിക്കുന്നത്. 

date