Skip to main content

ബിസിനസ് അനലറ്റിക്‌സിൽ ശേഷി വികസന ശിൽപശാല

 

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ബിസിനസ് അനലറ്റിക്‌സിൽ ഇന്ന് (ജനുവരി 19) മുതൽ അഞ്ച് ദിവസത്തെ ശേഷിവികസന ശിൽപശാല നടക്കും. എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കായാണ് ശിൽപശാല. വിവിധ എൻജിനിയറിംഗ്, മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്ന് 30 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പി.എൻ.എക്സ്. 183/19

date