Skip to main content

പ്രഥമ ജൈവവൈവിധ്യ കോൺഗ്രസിന് ബ്രണ്ണൻ കോളേജിൽ 26 ന് തുടക്കം

 

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ ഈ മാസം 26,27,28 തീയതികളിൽ കേരള സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ്സ്-2019 സംഘടിപ്പിക്കും. 27 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്നതാണ് മുഖ്യവിഷയം. ജൈവവൈവിധ്യ പരിപാലന സമിതികൾ, കർഷകർ, സന്നദ്ധ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ പങ്കാളികളാകുന്ന 80 ൽ പരം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. 

പി.എൻ.എക്സ്. 190/19

date