Skip to main content
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍  തൊടുപുഴ ബ്ലോക്കില്‍ സംഘടിപ്പിച്ച ഭരണഘടനാ ക്ലാസും പ്രവേശനോത്സവവും ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ് ഉദ്ഘാടനം ചെയ്യുന്നു.

ഭരണഘടനാ ക്ലാസും പ്രവേശനോത്സവ വും നടത്തി

 

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍  തൊടുപുഴ ബ്ലോക്കില്‍ പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യത പഠിതാക്കളുടെ ഭരണഘടനാ ക്ലാസും പ്രവേശനോത്സവവും നടന്നു. 170ഓളം പഠിതാക്കളും സാക്ഷരതാ പ്രേരക്മാരും പങ്കെടുത്ത പരിപാടി തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ് ഉദ്ഘാടനം ചെയ്തു. പത്താംതരത്തിന്റെ 13-ാമത് ബാച്ചില്‍ 76 പേരും ഹയര്‍സെക്കണ്ടറിയുടെ നാലാമത്തെ ബാച്ചില്‍ 98പേരുമാണ് ഈ അധ്യയനവര്‍ഷത്തില്‍ തുല്യതാപരീക്ഷയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. തൊടുപുഴ മുന്‍സിപ്പാലിറ്റി, തൊടുപുഴ ബ്ലോക്ക്, ഇളംദേശം ബ്ലോക്ക് എന്നിവിടങ്ങളില്‍ നിന്നാണ് 174ഓളം പഠിതാക്കള്‍ അപേക്ഷിച്ചിരിക്കുന്നത്. തൊടുപുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി അധ്യക്ഷയായിരുന്ന ചടങ്ങില്‍ ബ്ലോക്കംഗങ്ങളായ കെ.വി ജോസ്, അന്നമ്മ ചെറിയാന്‍, ഷൈനി ഷാജി, ലീലാമ്മ ജോസ്, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡയസ് ജോസഫ് , തുല്യതാ അധ്യാപകനായ എസ്.പി ഗോപിനാഥന്‍ തുടങ്ങിയവരും പങ്കെടുത്തു.

date