Skip to main content

എം.ആര്‍.എസ് പ്രവേശനം:  അപേക്ഷ ക്ഷണിച്ചു

 

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൈനാവ് എം.ആര്‍.എസിലേക്ക് ആറാം ക്ലാസിലേക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മൂന്നാര്‍ എം.ആര്‍.എസിലേക്ക ് അഞ്ചാം ക്ലാസിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രവും പ്രവേശനത്തിന് പരീക്ഷ ഫെബ്രുവരി 23ന് നടത്തും.  കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷാഫോറം ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിവരങ്ങള്‍ക്ക്  04864 224399. 

date