Skip to main content

കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് 2 കോടി രൂപവരെ  മൈക്രോ ക്രെഡിറ്റ് വായ്പ

 

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി.ഡി.എസിന്  പരമാവധി രണ്ടണ്‍് കോടി രൂപവരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. 75 ശതമാനം ഒ.ബി.സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ, സിക്ക്) അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍, ജെ.എല്‍.ജികള്‍ എന്നിവയ്ക്കാണ് വായ്പാ വിതരണം ചെയ്യേണ്‍ണ്ടത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത/ ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കാം. അയല്‍ക്കൂട്ടങ്ങല്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെയും ജെ.എല്‍.ജികള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കും. വ്യക്തിഗത ഗുണഭോക്താവിന്റെ വായ്പാ പരിധി 60,000 രൂപയാണ്. സി.ഡി.എസിന് 2.5 മുതല്‍ 3.5 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍ /ജെ.എല്‍.ജികള്‍/ വ്യക്തിഗത ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് നാല് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് പലിശ നിരക്ക്. തിരിച്ചടവ് കാലാവധി 36 മാസം.

പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും ംംം.സയെരറര.രീാ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രാഥമിക അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ /ഉപജില്ലാ ഓഫീസുകളില്‍ ജനുവരി 19നകം ലഭിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്‍െത്തുന്ന സി.ഡി.എസുകളെ പദ്ധതി സംബന്ധിച്ച് വിശദീകരണവും വിശദമായ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ശില്‍പശാലയിലേക്ക് ക്ഷണിക്കും. ശില്പശാലയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. ഈ സാമ്പത്തിക വര്‍ഷം 100 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. വിവരങ്ങള്‍ക്ക് 04862 232363, 232364.

date