Skip to main content

വാസ്തുവിദ്യാ ഗുരുകുലം: പാനലിലേക്ക് അപേക്ഷിക്കാം

 

 

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രേജക്ടുകളിലേക്കും അധ്യാപക ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കുന്നു. വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും വിവിധ കോഴ്‌സുകളില്‍  യോഗ്യത നേടിയരെയാണ് പരിഗണിക്കുന്നത്. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍- (ബി.ആര്‍ക്, എം.ആര്‍ക്, ബി.ടെക് സിവില്‍, എം.ടെക് സിവില്‍ (സ്ട്രക്ചറല്‍) ഉള്ളവര്‍ക്ക് മുന്‍ഗണന, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് (ത്രിവത്സരം), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ദ്രിവത്സര ചുമര്‍ചിത്രരചന കോഴ്‌സ് പാസായവര്‍ എന്നീ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ജനുവരി 30ന് മുമ്പായി അപേക്ഷിക്കണം.  ബയോഡേറ്റകള്‍ ജനുവരി 30ന് മുമ്പായി വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഹാജരാക്കണം.

date