Skip to main content

'ഇലയറിവ്‌' സെമിനാര്‍ 

ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും വിമല കോളേജിലെ സസ്യശാസ്‌ത്രവിഭാഗവും സംഘടിപ്പിച്ച ഏകദിന സെമിനാര്‍ 'ഇലയറിവ്‌' കേരള വനഗവേഷണ സ്ഥാപനം സയന്റിസ്റ്റ്‌ ഡോ. യു എം ചന്ദ്രശേഖര ഉദ്‌ഘാടനം ചെയ്‌തു. കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ബീന ജോസ്‌ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. സുരേഷ്‌ കുമാര്‍ ആശംസ നേര്‍ന്നു. സയന്റിസ്റ്റ്‌ ഡോ. യു എം ചന്ദ്രശേഖര വീട്ടുവളപ്പിലെ നാടന്‍ ഇലകറിക്കള്‍ എന്ന വിഷയത്തിലും അങ്കമാലി മോണിങ്‌ സ്റ്റാര്‍ കോളേജ്‌ ഹോംസയന്‍സ്‌ മേധാവി ഡോ. ലിസ്‌മിത ഗോഡ്‌വിന്‍ ഇലക്കറികളും പോഷകഗുണങ്ങളും എന്ന വിഷയത്തിലും സജീവന്‍ കാവുങ്കര ഭക്ഷ്യയോഗമായ സസ്യങ്ങള്‍ എന്ന വിഷയത്തിലും സെമിനാര്‍ നയിച്ചു. ഇലകളെ തെട്ടറിഞ്ഞും ഇലവിഭവങ്ങള്‍ രുചിച്ചും സെമിനാര്‍ പ്രായോഗിക തലത്തിലേക്ക്‌ ഉയര്‍ന്നു. സസ്യശാസ്‌ത്രവിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഷീജ ടി തരകന്‍ സ്വാഗതവും സ്‌മിത പി എസ്‌ നന്ദിയും പറഞ്ഞു.

date