Skip to main content

റൂസ രണ്ടാം ഘട്ടം: സംസ്ഥാനം നാല്പത്തിനാലുകോടി എഴുപതു ലക്ഷം രൂപ അനുവദിച്ചു

 

റൂസ (രാഷ്ട്രീയ ഉച്ചതാർ സർവ്വ ശിക്ഷാ അഭിയാൻ) രണ്ടാംഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകൾ, സ്വയംഭരണ കോളേജുകൾ, ഗവൺമെന്റ് എയ്ഡഡ് കോളേജുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനും ഗവേഷണ മേഖലയിലെ ഉന്നമനത്തിനുമായി ഫണ്ട് അനുവദിക്കുന്നതിന് ധനകാര്യ വിഭാഗത്തിന്റെ അംഗീകാരത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 9 ഗവൺമെന്റ് കോളേജുകൾ, 91 ഗവൺമെന്റ് എയ്ഡഡ് കോളേജുകൾ, 5 സ്വയംഭരണ കോളേജുകൾ എന്നിവയ്ക്കായി സംസ്ഥാന വിഹിതമായി 44,70,00,000 രൂപയുടെ ധനസഹായവും കേന്ദ്ര വിഹിതമായി 67,05,00,000 രൂപയുടെ ധനസഹായവും ലഭിക്കും. റൂസ രണ്ടാംഘട്ടത്തിന്റെ ആദ്യഗഡുവായി ഒരു കോടി രൂപ വീതമാണ് ഓരോ കോളേജിനും ഇപ്പോൾ അനുവദിച്ചത്. രണ്ടും മൂന്നൂം ഗഡുക്കളായി ഒരു കോടി രൂപ കൂടി അനുവദിക്കും. ഫണ്ട് അനുവദിക്കുന്നതിനായി തെരെഞ്ഞെടുത്ത സ്ഥാപനങ്ങളുടെ പദ്ധതി രൂപരേഖ അവതരണം പൂർത്തിയായാലുടൻ ഫണ്ട് കൈമാറുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീൽ അറിയിച്ചു. 

പി.എൻ.എക്സ്. 211/19

date