Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പും  ആവാസ് കാര്‍ഡ് വിതരണവും

 തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്് ഈ മാസം 27 രാവിലെ 10.30 മുതല്‍ വൈളളരിക്കുണ്ട് വ്യാപാര ഭവനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആവാസ് കാര്‍ഡ് വിതരണവും നടക്കും.  ആവാസ് പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 15000 രൂപ വരെ സൗജന്യ ചികിത്സയും അപകട മരണത്തിന് 2,00,000 രൂപയും ലഭിക്കും. വെളളരിക്കുണ്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ മുഴുവന്‍ തൊഴിലാളികളെയും ക്യാമ്പില്‍ പങ്കെടുപ്പിക്കണം. ക്യാമ്പില്‍ രോഗ നിര്‍ണ്ണയവും സൗജന്യ മരുന്ന് വിതരണവും നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക്- 04994 256950.

 

date