Skip to main content

ഗാന്ധിസ്മൃതി-ഖാദി മേളകൾക്ക് തുടക്കം

 

         മഹാത്മാഗാന്ധിയുടെ 150-ാം ജ•വാർഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100-ാംവാർഷികവും പ്രമാണിച്ച്  കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് കേരളത്തിലുട നീളം ഗാന്ധിസ്മൃതി-ഖാദി മേളകൾ ആരംഭിച്ചു. മേളകൾ ഫെബ്രുവരി 12 ന് അവസാനിക്കും. ആകർഷകങ്ങളായ ഖാദി തുണിത്തരങ്ങളുടേയും  വൈവിദ്ധ്യമാർന്ന പ്രകൃതിജന്യ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടേയും പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. ഓരോ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട നാലു കേന്ദ്രങ്ങളിലാണ് പ്രത്യേക വില്പനശാലകൾ സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ ഖാദി തുണികൾക്ക് സർക്കാർ റിബേറ്റ് ലഭ്യമാകും. കൂടാതെ ഓരോ 1000 രൂപയുടെ പർച്ചേയ്‌സിനും 100 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ ഏർപ്പെടുത്തിയിട്ടുണ്ട്.  

പി.എൻ.എക്സ്. 238/19

date