Skip to main content

തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന് കൂട്ടയോട്ടം നാളെ (ജനുവരി 24)

 

പൊതുതിരഞ്ഞെടുപ്പ് 2019 ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. രാവിലെ ഏഴിന് കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഫ്‌ളാഗ്ഓഫ് ചെയ്യും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പി. ടി. ഉഷയുടെ സന്ദേശം ചടങ്ങിൽ വായിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഷേർളി പി., അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർ ബി. സുരേന്ദ്രൻ പിള്ള, എൽ. എൻ. സി. പി. ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 240/19

date