Skip to main content

കണ്‍സീലിയേഷന്‍ ഓഫീസര്‍; അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 അനുസരിച്ച് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കണ്‍സീലിയേഷന്‍ പാനലിലേക്ക് കണ്‍സീലിയേഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് നിയമ പരിജ്ഞാനമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ലിയു/എം.എ സൈക്കോളജി യോഗ്യതയുളളവര്‍ക്കും കൗണ്‍സിലിംഗില്‍ 15 വര്‍ഷത്തിനുമേല്‍ മുന്‍പരിചയം ഉളളവര്‍ക്കും മുന്‍ഗണന. തീര്‍പ്പാക്കുന്ന ഓരോ കേസിനും 1000 രൂപ നിരക്കില്‍ പാനലിന് പ്രതിഫലം ലഭിക്കും. ഒരോ കേസിനും 1000 രൂപ നിരക്കില്‍ പാനലിന് പ്രതിഫലം ലഭിക്കും. ഒരേ കേസിന് ഒന്നില്‍ കൂടുതല്‍ തവണ കണ്‍സീലിയേഷന്‍ നടത്തിയാലും മേല്‍ പറഞ്ഞ തുക മാത്രമേ പ്രതിഫലമായി ലഭിക്കുകയുളളൂ. താത്പര്യമുളളവര്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 31-ന് രാവിലെ 11-ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

date