Skip to main content

വടക്കഞ്ചേരി തെക്കെത്തറ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ഇന്ന്

 

        വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് തെക്കെത്തറ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 10) ഉച്ചയ്ക്ക് രണ്ടിന്  നിയമ-സാംസ്കാരിക-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ്  മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ ചാമുണ്ണി പരിപാടിയില്‍ അധ്യക്ഷനാകും .എം.എല്‍.എയുടെ 15-16 വര്‍ഷത്തെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നുളള 10 ലക്ഷം ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത പോള്‍സണ്‍, വൈസ് പ്രസിഡന്‍റ് കെ.കുമാരന്‍, ജില്ലാ പഞ്ചായത്തംഗം എ.ടി ഔസേഫ് എല്‍.എസ്.ജി.ഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ്.എഞ്ചിനീയര്‍ എം.കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

date