Skip to main content

സൗജന്യ സൈക്കിള്‍ വിതരണം

ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പ് സൗജന്യ സൈക്കിള്‍ നല്‍കുന്നു.  
 
    പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം തവനൂര്‍ നിയോജകമണ്ഡലത്തില്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി എം.എം.എം.എച്ച്.എസ് ഹൈസ്‌ക്കൂളില്‍ ഡിസംബര്‍ 10ന് വൈകീട്ട് മൂന്നിന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉത്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി   അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ കടാശ്വാസ കമ്മീഷന അംഗം കൂട്ടായി ബഷീര്‍  മുഖ്യാതിഥിയാവും.

 

date