Skip to main content

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

 

ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക്   ഡിസംബര്‍ 11 മുതല്‍ 16 വരെ പരിശീലനം സംഘടിപ്പിക്കുന്നു.  ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ ഡിസംബര്‍ 11ന് രാവിലെ 10 നകം ഫാട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. വിവരങ്ങള്‍ക്ക്  0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date