Skip to main content

മനുഷ്യാവകാശ ദിനാചരണം

സാമൂഹ്യ നീതി വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ ആചരിക്കും. ജില്ലാ തല പരിപാടി പടിഞ്ഞാറ്റുമുറി ഫസ്ഫരി എഡ്യുക്കേഷണല്‍ കോംപ്‌ളക്‌സില്‍ അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ സുജാത. എസ്. വര്‍മ്മ വിഷയം അവതരിപ്പിക്കും.  മലപ്പുറം ഡി.വൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഡോ. അബ്ദുറഹിമാന്‍ മുബാരക്, റിയ എന്നിവര്‍ സംസാരിക്കും.
      ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍  പാണക്കാട് ഡി.യുഎച്ച്..എസ്.എസിലെ ആഷിര്‍. വി. ഒന്നാം സ്ഥാനവും, മമ്പാട് എം.ഇ.എസ്.എച്ച്.എസ്.എസിലെ ഹനാന്‍ വി രണ്ടാം സ്ഥാനവും നേടി. പ്രബന്ധ മത്സരത്തില്‍  പാണക്കാട് ഡി.യുഎച്ച്..എസ്.എസിലെ ആഷിര്‍. വി. ഒന്നാം സ്ഥാനവും സെന്റെ് ജമ്മാസ് സ്‌കൂളിലെ സാദിയ പി രണ്ടാം സ്ഥാനവും നേടി.  കോളേജ് തല പ്രസംഗ മത്സരത്തില്‍  മുസമ്മില്‍ എം. സാദിഖ്, പ്രബന്ധ മത്സരത്തില്‍  അബ്ദു റഹിം ആര്‍,  കമറുദ്ദീന്‍ പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

 

date