Skip to main content

ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണം: പി.കരുണാകരന്‍ എംപി

ബാങ്കുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെങ്കിലും വിവിധ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു. കലക്ടറേറ്റില്‍ ബാങ്കുകളുടെ അര്‍ദ്ധവാര്‍ഷിക ജില്ലാതല അവലോകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായ്പകള്‍ കൊടുക്കാതിരിക്കാമെന്നാണ് ചില ബാങ്കുകള്‍ ശ്രമിക്കുന്നതെന്നും ഇതിന് മാറ്റം വരണമെന്നും എംപി പറഞ്ഞു.
    യോഗത്തില്‍ എ ഡി എം എന്‍.ദേവീദാസ് അധ്യക്ഷതവഹിച്ചു.  സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസ് അസി.ജനറല്‍ മാനേജര്‍ എ.ഇരുദയരാജ്, ആര്‍.ബി.ഐ മാനേജര്‍ വി.ജയരാജ്, നബാര്‍ഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സി.എസ് രമണന്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date