Skip to main content

എയര്‍ഫോഴ്‌സില്‍ എയര്‍മാനാകാന്‍ അവസരം

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഈ മാസം 15 മുതല്‍ 2018 ജനുവരി 12 വരെ ഓണ്‍ലൈനായി അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സെലക്ഷന്‍ ടെസ്റ്റ് നടക്കുന്നത് 2018 മാര്‍ച്ച് 10, 11 തീയതികളിലാണ്. 
    ടെക്‌നിക്കല്‍(എക്‌സ് ഗ്രൂപ്പ്)/നോണ്‍ ടെക്‌നിക്കല്‍(വൈ ഗ്രൂപ്പ്) എന്നിങ്ങനെ രണ്ടു വിഭാഗത്തിലേക്കാണ് എയര്‍മാനാകുവാന്‍ അവസരം. യോഗ്യത: പ്ലസ് ടു/തത്തുല്യം. മൊത്തം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇതില്‍ ഇംഗ്ലീഷ് വിഷയത്തിന് മാത്രം കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ടെക്‌നിക്കല്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നി വിഷയങ്ങള്‍ പഠിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടത്. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഏതു വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ബയോളജി പഠിച്ചവര്‍ക്ക് മെഡിക്കല്‍ അസിസ്റ്റന്റ് എന്ന ട്രേഡിലേക്കും അപേക്ഷിക്കാം. ഡിപ്ലോമ യോഗ്യത ഉള്ളവര്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് മാത്രം അപേക്ഷിച്ചാല്‍ മതിയാകും.    പരീക്ഷ ഫീസ് 250 രൂപ. അപേക്ഷിക്കുമ്പോള്‍ തന്നെ ഓണ്‍ലൈനായി ഉദ്യോഗാര്‍ഥികള്‍ ഫീസ് അടച്ചിരിക്കണം.  ആദ്യപരീക്ഷ ഓണ്‍ലൈനായാണ് നടക്കുക.
    ശാരീരിക യോഗ്യത: മിനിമം ഉയരം: 152.5 സെന്റി മീറ്റര്‍. 
    കൂടുതല്‍ വിവരങ്ങള്‍ക്ക്.ഫോണ്‍: 0484 2427010

date