Skip to main content

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടേഷന്‍ നിയമനം

പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവുള്ള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറി (ഹയര്‍ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരില്‍ നിന്നും മറ്റു വികസന വകുപ്പുകളില്‍ 68700-110400 (റിവൈസ്ഡ്) എന്ന ശമ്പള സ്‌കെയിലിലും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ വിശദമായ ബയോഡേറ്റയും എന്‍.ഒ.സി. യും സഹിതം ഡിസംബര്‍ 30 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്‍ മുഖേന പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്രട്ടേറിയറ്റ് അനക്‌സ് - 1, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

പി.എന്‍.എക്‌സ്.5274/17

date