Skip to main content

ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച് ഭരണപരിഷ്‌കാര  കമ്മീഷന്‍ പഠനം നടത്തും

ദുര്‍ബല വിഭാഗങ്ങള്‍ക്കുളള ക്ഷേമ നിയമങ്ങളെ അടിസ്ഥാനമാക്കി ഭരണപരിഷ്‌കാര കമ്മീഷന്‍ പഠനം നടത്തുന്നു.  13ന് രാവിലെ 9ന് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തുന്ന ശില്‍പശാല ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.  പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ നിഖില്‍ഡേ, സുപ്രീം കോടതി അഭിഭാഷക അപര്‍ണ്ണ ഭട്ട്, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.  പഠനവിധേയമാക്കേണ്ട വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചകളും അഭിപ്രായങ്ങളുടെ ക്രോഡീകരണവും നടക്കും. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, മാനസിക -ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠനവിധേയമാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

പി.എന്‍.എക്‌സ്.5276/17

date