Skip to main content

ശുചിത്വ മികവ് ജില്ലാ സംഗമം നടത്തി

 

ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമികവ് ഏകദിന ജില്ലാ സംഗമം നടത്തി. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എ ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.മാലിന്യത്തില്‍ നിന്നു സ്വാതന്ത്യം-രണ്ടാംഘട്ട ക്യാമ്പയിനും ശുചിത്വമികവുകളും എന്ന വിഷയം ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ അവതരിപ്പിച്ചു. 

 

കല്‍പ്പറ്റ ജിഎസ്ടി ഓഫിസ്, മാനന്തവാടി ഡിഎം ഓഫിസ്, ഹില്‍ബ്ലൂംസ് സ്‌കൂള്‍ ഗ്രീന്‍ സൊസൈറ്റി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി, മീനങ്ങാടി, എടവക, പൊഴുതന, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ അതാതു സ്ഥാപന പരിധിയില്‍ നടപ്പാക്കിയ ശുചിത്വ മികവുകള്‍ അവതരിപ്പിച്ചു. ഡിപിസി അംഗം സി കെ ശിവരാമന്‍, കില ഫെസിലിറ്റേറ്റര്‍ പ്രഫ. കെ ബാലഗോപാലന്‍, ഐആര്‍ടിസി റിസര്‍ച്ച് ഓഫിസര്‍ ബി എം മുസ്തഫ, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എ കെ രാജേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത, ഹരിതകേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ എം ആര്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മ സേനാംഗങ്ങള്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

 

 

date