Skip to main content

സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന്‌ അടിത്തറ : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

സംസ്ഥാന സര്‍ക്കാരിന്‍െ്‌റ ആയിരം ദിനങ്ങള്‍ നവകേരളത്തിന്‌ അടിത്തറയാണെന്ന്‌ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍. സര്‍ക്കാരിന്‍െ്‌റ ആയിരംദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ വിശദ്ധീകരിച്ച്‌ രാമനിലയത്തില്‍ നടത്തിയ പ്രത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം ദിനങ്ങള്‍കൊണ്ട്‌ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ക്കാണ്‌ തുടക്കമിട്ടിരിക്കുന്നത്‌. വികസനകാര്യത്തിലും സാമൂഹിക ക്ഷേമ കാര്യങ്ങളിലും ഒരേരീതിയില്‍ നേട്ടങ്ങള്‍ സാധ്യമായി. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഫണ്ട്‌ വിതരണത്തില്‍ എല്ലാ മണ്ഡലങ്ങള്‍ക്കും തുല്ല്യ പ്രാധാന്യം നല്‍കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്‌്‌. കേരളത്തിന്‍െ്‌റ ചരിത്രത്തിലെ എറ്റവും വലിയ പ്രളയത്തെ അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ സര്‍ക്കാര്‍. ഇതിന്‌ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തം അനിവാര്യമാണ്‌. ജനകീയ പങ്കാളിത്തം ആഘോഷങ്ങളില്‍ ഉറപ്പുവരുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. കോള്‍ വികസനം, ജില്ലാ ആശുപത്രി വികസനം, സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണം, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്‌ നിര്‍മ്മാണം ഉള്‍പ്പടെ വലിയ നേട്ടങ്ങള്‍ ആയിരം ദിനങ്ങള്‍ക്കൊണ്ട്‌ ജില്ലയിലും യാഥാര്‍ഥ്യമായി. പ്രളയത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക്‌ 67 ശതമാനം പണവും നല്‍കികഴിഞ്ഞു. ബാക്കി തുക മാര്‍ച്ച്‌ മാസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക്‌ പ്രഖ്യാപിച്ച 6000 രൂപ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

ഫെബ്രുവരി 18 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരംദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ ജില്ലയില്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ -പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ജില്ലാ പഞ്ചായത്ത്‌, തൃശൂര്‍ കോര്‍പ്പറേഷന്‍, ഇതര വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷം ഫെബ്രുവരി 20 മുതല്‍ 27 വരെ തേക്കിന്‍ക്കാട്‌ മൈതാനം വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കും.
20 ന്‌ വൈകീട്ട്‌ 5 ന്‌ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഉത്‌പന്ന വിപണന പ്രദര്‍ശന മേളയുടെ ഉദ്‌ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ നിര്‍വഹിക്കും. എം.പിമാരായ സി.എന്‍. ജയദേവന്‍, ഡോ. പി.കെ. ബിജു , ഇന്നസെന്‍്‌റ്‌, എം.എല്‍.എമാരായ ബി.ഡി. ദേവസി, കെ.വി. അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതാ ഗോപി, പ്രൊഫ. കെ.യു. അരുണന്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, അഡ്വ. കെ. രാജന്‍, യു.ആര്‍. പ്രദീപ്‌, അനില്‍ അക്കര, അഡ്വ. വി.ആര്‍്‌. സുനില്‍കുമാര്‍, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌, മറ്റു ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിശിഷ്ട സാന്നിധ്യമാകും. ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വഗതവും എഡിഎം സി. ലതിക നന്ദിയും പറയും. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 4 ന്‌ സ്വരാജ്‌ റൗണ്ട്‌ വഴി സാംസ്‌ക്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. 

ജില്ലയുടെ വികസന ചിത്രപ്രദര്‍ശനം, വിപണനമേള, സെമിനാറുകള്‍, കലാപരിപാടികള്‍, മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനോദ്‌ഘാടനങ്ങള്‍ എന്നിവ ആയിരംദിനാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കും. 
21 ന്‌ രാവിലെ 10 ന്‌ കാര്‍ഷിക വികസനം-തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും സെമിനാര്‍ നടക്കും. കൃഷികവുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. മുരളി പെരുനെല്ലി എം.എല്‍.എ. അധ്യക്ഷനാകും. ഡോ. ആര്‍്‌. രാംകുമാര്‍, ഡോ. പി. ഇന്ദിരാദേവി, എസ്‌.എസ്‌. നാഗേഷ്‌ എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. ടി.വി. സജീവ്‌ മോഡറേറ്ററാകും. 
23 ന്‌ ഉച്ചതിരിഞ്ഞ്‌ 2 ന്‌ നവോത്ഥാനം, മാനവികത-ചരിത്രം, വര്‍ത്തമാനം സെമിനാര്‍ അഡ്വ. കെ. രാജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. ഡോ. ധര്‍മ്മരാജന്‍ അടാട്ട്‌, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌, കെ.വി. കുഞ്ഞികൃഷ്‌ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. ഡോ. എന്‍.ആര്‍്‌ ഗ്രാമപ്രകാശ്‌ മോഡറേറ്ററാകും. 
25 ന്‌ രാവിലെ 10.30 ന്‌ വികസനം-നവസങ്കല്‍പ്പങ്ങള്‍ സെമിനാര്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി. മൊയ്‌തീന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ജി. ശങ്കര്‍, ഡോ. കെ.എന്‍. ഹരിലാല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. ജോയ്‌ ഇളമണ്‍ മോഡറേറ്ററാകും. 
26 ന്‌ രാവിലെ 10 ന്‌ മാറുന്ന സമൂഹവും ലിംഗസമത്വവും സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസിന്റെ അധ്യക്ഷതയില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ഉദ്‌ഘാടനം ചെയ്യും.ഡോ. പി.എസ്‌. ശ്രീകല, ഡോ. ഖദീജ മുംതാസ്‌, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്‌ എന്നിവര്‍ വിഷയാവതരണം നിര്‍വഹിക്കും. ഡോ. രമ്യ ആര്‍ മോഡറേറ്ററാകും.20 മുതല്‍ 26 വരെ വൈകീട്ട്‌ കലാപരിപാടികളും അരങ്ങേറും. ഗസല്‍ ഗായകന്‍ ഷഹബാസ്‌ അമന്‍, സിനിമാ താരം ജയരാജ്‌ വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ മേരി തോമസ്‌, ജില്ലാ കളക്ടര്‍ ടി.വി. അനുപമ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

date