Skip to main content

സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം : ഒട്ടേറെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി തൃശൂര്‍ ജില്ല മുന്നോട്ട്‌

സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ഭരണത്തിന്റെ 1000 ദിനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ആഘോഷിക്കുന്ന വേളയില്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ തൃശൂര്‍ ജില്ലയിലും 1000 ദിനാഘോഷം സംഘടിപ്പിക്കുന്നു. അതിനു മുന്നോടിയായി ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷ കാലമായി നടപ്പാക്കികൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്ന അവസരം കൂടിയാണിത്‌. ജില്ലയിലെ ലോക്‌സഭാ-നിയമസഭ മണ്‌ഡലങ്ങള്‍, കോര്‍പ്പറേഷന്‍, നഗരസഭകള്‍, ജില്ലാ-ബ്ലോക്ക്‌-ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലൂടെ ജനോപകരാപ്രദമായി പൂര്‍ത്തീകരിച്ച ഒട്ടേറെ പദ്ധതികള്‍ ഉദ്‌ഘാടനും ചെയ്‌തും ബാക്കിയുള്ളവ ഈ ഫെബ്രുവരിയില്‍ തന്നെ ഉദ്‌ഘാടനം നടത്താന്‍ പര്യാപ്‌തവുമാണ്‌.
1000 ദിനാഘോഷത്തോടനുബന്ധിച്ച്‌ ഫെബ്രുവരി 18 ന്‌ ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10 ന്‌ മണ്ണുത്തി വൈറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ വര്‍ക്ഷീസ്‌ കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയറി ആന്‍ഡ്‌ ഫുഡ്‌ ടെക്‌നോളജി, ഉച്ചയ്‌ക്ക്‌ 2 ന്‌ പെരിഞ്ഞനം പഞ്ചായത്ത്‌ പരിസരത്ത്‌ സോളാര്‍ പദ്ധതി, വൈകീട്ട്‌ 4.30 ന്‌ ചാവക്കാട്‌ കുടിവെളളപദ്ധതി, വൈകീട്ട്‌ 6 ന്‌ തേക്കിന്‍കാട്‌ മൈതാനത്ത്‌ കൃഷി വകുപ്പിന്റെ മെക്കനൈസേഷന്‍ പദ്ധതി എന്നിവയാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക. രാവിലെ 11 ന്‌ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പഞ്ചായത്ത്‌ ദിനാഘോഷ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
പൂര്‍ത്തിയായതും ഉദ്‌ഘാടനത്തിനു തയ്യാറെടുക്കുന്നതുമായ ജില്ലയിലെ വിവിധ പദ്ധതികളുടെ വിവരങ്ങളാണ്‌ താഴെ ചേര്‍ക്കുന്നത്‌. രജിസ്‌ട്രേഷന്‍ വകുപ്പില്‍ സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളുടെ (അക്കിക്കാവ്‌, കുന്ദംകുളം, പഴയന്നൂര്‍) കെട്ടിട നിര്‍മാണ ഉദ്‌ഘാടനം, ഇതോടൊപ്പം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി കിഫ്‌ബി പദ്‌ധതിയില്‍ ഉള്‍പ്പെടുത്തി കേരള കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‌ കൈമാറിയിട്ടുളള സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളായ അണ്ടത്തോട്‌, കല്ലേറ്റുംകര, മുണ്ടൂര്‍, തൃപ്രയാര്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. മണ്ണ്‌ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പകവത്ത്‌ നീര്‍ത്തടം പ്രവര്‍ത്തനോദ്‌ഘാടനം, പാഞ്ഞാള്‍ പഞ്ചായത്ത്‌ കുന്നാംതോട്‌ നീര്‍ത്തടം പ്രവര്‍ത്തനോദ്‌ഘാടനം, മണലിപുഴ-പുഴ നടത്തം ഉദ്‌ഘാടനം, ജലരക്ഷ ജീവരക്ഷ ജില്ലാതല പ്രവര്‍ത്തനോദ്‌ഘാടനം എന്നിവ നടത്തി. മാത്തുത്തോട്‌പുളള്‌ പാടശേഖരം, വില്‍വെട്ടം, നെട്ടിശേരി, വിയ്യൂര്‍ പാടശേഖരം ഇന്‍ഫ്രാസ്‌ട്രക്‌ച്ചറല്‍ ഡവലപ്പ്‌മെന്റ്‌ സ്‌കീം രണ്ടാം ഘട്ടം, തരകത്ത്‌കുളം പദ്ധതി എന്നിവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. വനം വകുപ്പ്‌ പീച്ചി ഡിവിഷന്‍ എച്ചിപ്പാറ ആദിവാസി കോളനിയിലെ ഇലക്‌ട്രിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍, എച്ചിപ്പാറ ആദിവാസി കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന്റെ കിണര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍, എച്ചിപ്പാറ ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കുളള സൈക്കിള്‍, സ്‌കൂള്‍ ബാഗ്‌, കുട, എന്നിവയുടെ വിതരണം, എച്ചിപ്പാറ കമ്മ്യൂണിറ്റി ഹാളിലേക്ക്‌ സോളാര്‍ ലൈറ്റ്‌ സ്‌ഥാപിക്കല്‍, എച്ചിപ്പാറ കമ്മ്യുണിറ്റി ഹാളിലേക്ക്‌ എല്‍.സി.ഡി ടി.വി, മേശ, കസേര എന്നിവയുടെ വിതരണം എന്നിവ നടത്തും. 
വാഴച്ചാല്‍ ഡിവിഷനു കീഴിലെ മത്സ്യബന്ധന ഉപജീവനം നടത്തുന്ന ട്രൈബല്‍ വിഭാഗത്തിലെ 150 പേര്‍ക്ക്‌ മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നല്‍കുകയും അതുവഴി ആനുകൂല്യം ലഭ്യമാക്കുന്നതിനുളള പദ്‌ധതിക്ക്‌ തുടക്കമിടുകയും ചെയ്‌തു.ചാലക്കുടി ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫിസിനു കീഴിലുള്ള മുപ്‌ളിയം ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം നബാര്‍ഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ആരംഭിക്കും. വെളളിക്കുളങ്ങര റെയ്‌ഞ്ചില്‍ താളൂപ്പാടം, കനകമല ഏരിയയില്‍ വന്യമൃഗശല്യം തടയുന്നതിനായി 16 കി.മീ സോളാര്‍ ഫെന്‍സിങ്ങ്‌, ചാലക്കുടിയില്‍ വനംവകുപ്പ്‌ ജീവനക്കാര്‍ക്ക്‌ താമസിക്കുന്നതിനായി ഫോറസ്‌റ്റ്‌ കെട്ടിട സമുച്ചയം എന്നിവ ഉടന്‍ പൂര്‍ത്തിയാക്കുന്ന പദ്ധതികളാണ്‌. ഫിഷറീസ്‌ വകുപ്പിന്റെ അഴീക്കോട്‌ ഫിന്‍ ഫിഷ്‌ ഹാച്ചറി ഉദ്‌ഘാടനം ചെയ്‌തു. ഇതോടൊപ്പം പ്രളയക്കെടുതിയില്‍ അകപ്പെട്ട മത്‌സ്യത്തൊഴിലാളികള്‍ക്കും മത്‌സ്യ കര്‍ഷകര്‍ക്കും നഷ്‌ടപരിഹാര തുക വിതരണം ചെയ്‌തു. 

പൊതുമരാമത്ത്‌ വകുപ്പ്‌ (കെട്ടിട വിഭാഗം) ഉടന്‍ ആരംഭിക്കുന്ന പദ്ധതികളാണ്‌ ദേശമംഗലം ഗവ.ഗേള്‍സ്‌ എച്ച്‌.എസ്‌എസ്‌ പ്ലസ്‌ ടു ബ്ലോക്ക്‌ കെട്ടിടത്തിന്റെ നിര്‍മാണം,വരവൂര്‍ ഗവ.എല്‍പിഎസ്‌ പുതിയ ക്ലാസ്സ്‌ റൂം ബ്ലോക്ക്‌ നിര്‍മാണം, കിളളിമംഗലം ഗവ. യുപി സ്‌കൂള്‍ പുതിയ ക്ലാസ്സ്‌റും ബ്ലോക്കുകളുടെ നിര്‍മാണം, അരണാട്ടുകര ഗവ. യു.പി സ്‌കൂള്‍ കെട്ടിട നിര്‍മാണം, ചാലക്കുടി ഈസ്‌റ്റ്‌ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മാണം, അയ്യന്തോള്‍ ഗവ. ജി.എച്ച്‌.എസ്‌.എസ്‌ പുതിയ കെട്ടിട നിര്‍മാണവും ഗ്രൗണ്ട്‌ ഫ്‌ളോര്‍ നിര്‍മാണത്തിന്റെ ഒന്നാം ഘട്ടവും, അയ്യന്തോള്‍ ഗവ. എച്ച്‌.എസ്‌.എസ്‌ സെമിനാര്‍ഹാള്‍, ലൈബ്രറി-റീഡിംഗ്‌ റൂം എന്നിവയുടെ നിര്‍മാണം. പുത്തൂര്‍ ഗവ. എല്‍.പി.എസ്‌ നിര്‍മാണം, കയ്‌പമംഗലം ഗവ. എല്‍.പി.എസ്‌, പുതിയ കെട്ടിട നിര്‍മാണം, നിലവിലുളള കെട്ടിടത്തിന്‌ അധിക നിലയുടെ നിര്‍മാണം, പെരുവല്ലൂര്‍ സ്‌കൂള്‍ കിച്ചന്‍ ബ്ലോക്കിന്റെ നിര്‍മാണം, ചൂണ്ടല്‍ പാറപ്പുറം എല്‍.പി സ്‌കൂള്‍ നിര്‍മാണം, പി.എം.ജി കോളേജ്‌ ചാലക്കുടി അഡ്‌മിനിസ്‌ട്രറ്റീവ്‌ ബ്ലോക്ക്‌ നിര്‍മാണം, ഗവ. കോളേജ്‌ കുട്ടനെല്ലൂര്‍ നോളജ്‌ സെന്ററിന്റെ നിര്‍മാണം, ചേലക്കര, എസ്‌.എസി വകുപ്പിന്റെ പ്രീമെട്രിക്‌ ഹോസ്‌റ്റലിന്റെ നിര്‍മാണം, 2017- 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള തൃശൂര്‍ ജനറല്‍ ഹോസ്‌പിറ്റലിന്റെ ഡബ്ല്യു-സി വാര്‍ഡ്‌ രണ്ടാം ഘട്ട നിര്‍മാണം എന്നിവ. 
ജില്ലാ ശുചിത്വമിഷന്‍ പൂര്‍ത്തീകരിച്ച പദ്ധതികളാണ്‌ ചേര്‍പ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആര്‍ആര്‍എഫ്‌ (റിസോഴ്‌സ്‌ റിക്കവറി ഫാക്കല്‍റ്റി), ചൊവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആര്‍ആര്‍എഫ്‌, പറപ്പൂക്കര ഗ്രാമപഞ്ചായത്ത്‌ എംസിഎഫ്‌ (മെറ്റീരിയല്‍ റിക്കവറി ഫാക്കല്‍റ്റി), മുരിയാട്‌ ഗ്രാമപഞ്ചായത്ത്‌ എംസിഎഫ,്‌തളിക്കുളം ഗ്രാമപഞ്ചായത്ത്‌ ആര്‍ആര്‍എഫ്‌, വലപ്പാട്‌ ഗ്രാമപഞ്ചായത്ത്‌ എംസിഎഫ്‌, വേലൂര്‍ ഗ്രാമപഞ്ചായത്ത്‌ എംസിഎഫ്‌, വെങ്കിടങ്ങ്‌ ഗ്രാമപഞ്ചായത്ത്‌ എംസിഎഫ്‌, മുല്ലശേരി ഗ്രാമപഞ്ചായത്ത്‌ എംസിഎഫ്‌ എന്നിവ. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്‌ ഗോബര്‍ദ്ധന്‍ പദ്ധതിതറക്കല്ലിടല്‍ ഉടന്‍ നടക്കും. ജില്ലാ പഞ്ചായത്ത്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തീകരിച്ചതും ഉടന്‍ ആരംഭിക്കുന്നതുമായ ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്‌തിട്ടുണ്ട്‌. ഇതില്‍ കൊടകര കുടുംബശ്രീ വിപണന കേന്ദ്രം, ഇറിഗേഷന്‍ വിപുലീകരണം എന്നിവ തുറന്നുകൊടുത്തു. ആളൂര്‍ മാര്‍ക്കറ്റ്‌, കല്ലേറ്റുംകര മാര്‍ക്കറ്റിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌, വരദനാട്‌ കമ്മ്യൂണിറ്റി ഹാള്‍, കാരൂര്‍ കമ്മ്യൂണിറ്റി ഹാള്‍, അന്നമനട ബസ്‌ സ്‌റ്റാന്റ്‌ കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ നിര്‍മാണം, അരിമ്പൂരില്‍ പകല്‍വീട്‌, അവണൂര്‍ എടക്കുളം കുടിവെളള പദ്ധതി, ചാഴൂരില്‍ സ്‌ത്രീ സൗഹൃദ ടോയ്‌ലറ്റ്‌, ഫീഡിങ്ങ്‌ സെന്റര്‍, മങ്ങാട്‌ കുടിവെളള പദ്ധതി, പകല്‍വീട്‌, കുട്ടികളുടെ ലൈബ്രറി, ചേര്‍പ്പ്‌ ആയുര്‍വേദ ആശുപത്രി, മത്‌സ്യകേരളം പദ്ധതി കെട്ടിടം, എടവിലങ്ങ്‌ അങ്കണവാടി കെട്ടിടം, പ്ലാന്റ്‌ ഹെല്‍ത്ത്‌ ക്ലിനിക്ക്‌, ഏങ്ങണ്ടിയൂര്‍ വാതക ശ്‌മശാനം, പകല്‍ വീട്ടിലെ സ്‌റ്റേജ്‌, 2-ാം വാര്‍ഡ്‌ സ്വാശ്രയ കുടിവെളള പദ്ധതി, കൈപ്പറമ്പില്‍ 7 കുടിവെളള പദ്ധതികള്‍, കൈപ്പറമ്പ്‌ വാര്‍ഡ്‌ 16 ലെ നിലംപതി റോഡ്‌, നവീകരിച്ച കൊളളന്നൂര്‍ സാംസ്‌ക്കാരിക നിലയം, കാട്ടാകാമ്പാല്‍ സ്രായില്‍ അംഗനവാടി, പെങ്ങാമുക്ക്‌ ലക്ഷം വീട്‌ കുടിവെളള പദ്ധതി, പകല്‍ വീട്‌, കൊണ്ടാഴി ഒലിച്ചി കോളനി സാംസ്‌ക്കാരിക നിലയവും അംഗന്‍വാടിയും, എം.എല്‍. എഫണ്ട്‌ ഉപയേഗിച്ച്‌ മാടക്കത്തറ 25-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം ഹൈടെക്ക്‌ ആക്കല്‍ , കള്ളായി, മാടക്കത്തറ കുടിവെള്ള പദ്ധതികള്‍, നവീകരിച്ച മതിലകം പഞ്ചായത്ത്‌ ഓഫീസ്‌ കെട്ടിടത്തിന്റെയും ഫ്രണ്ട്‌ ഓഫീസ്‌ കെട്ടിടത്തിന്റെയും ഉദ്‌ഘാടനം, മുല്ലശേരി വാതക ശ്‌മശാനം, നെന്മണിക്കര എച്ച്‌.സി സബ്‌ സെന്റര്‍ ഉദ്‌ഘാടനം, പെരിഞ്ഞനം സോളാര്‍ വൈദ്യുത പദ്ധതി, സോളാര്‍ വൈദ്യുതി സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ക്കായി ഉപയോഗിക്കുന്ന പദ്ധതി, സുമേധ കെട്ടിടം, ക്ലീന്‍ പെരിഞ്ഞനം, ബയോഫാര്‍മസി, 12-ാം വാര്‍ഡിലെ പുതിയ അംഗന്‍വാടി കെട്ടിട ഉദ്‌ഘാടനം, പുന്നയൂര്‍ക്കുളം തരിശ്‌ രഹിത പഞ്ചായത്ത്‌, സ്‌കില്‍ ഡെവലപ്പ്‌മെന്റ്‌, തോളൂര്‍ മനപ്പാട്ടുപറമ്പ്‌ ഗ്രാമസവാ കേന്ദ്രം, വാടാനപ്പളളിയില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പദ്ധതി, വലപ്പാട്‌ ലൈബ്രറി ഉദ്‌ഘാടനം, വരന്തരപ്പിളളി കുടുംബശ്രീ വിപണന കേന്ദ്രം എക്‌സ്‌റ്റന്‍ഷന്‍ ഉദ്‌ഘാടനം, വേലൂര്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍, 8-ാം വാര്‍ഡ്‌ കുടിവെളള പദ്ധതി, വേലൂര്‍ വാതക ശ്‌മശാനം, വെങ്കിടങ്ങ്‌ മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍, വാതക ശ്‌മശാനം, മഴവെളള സംഭരണി, സാംസ്‌ക്കാരിക നിലയം എന്നിവയുടെ പണി പൂര്‍ത്തീകരിച്ചു. 

ചേലക്കര പി.എച്ച്‌.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തല്‍, ചേര്‍പ്പ്‌ പഞ്ചായത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ നിര്‍മാണം, ചൊവ്വന്നൂര്‍ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം, എങ്ങണ്ടിയൂരില്‍ 20 ലക്ഷം എം.പി ഫണ്ട്‌ ഉപയോഗിച്ചുള്ള രാമു കാര്യാട്ട്‌ സ്‌മാരകം, കൈപ്പറമ്പ്‌ കുടുംബാരോഗ്യ കേന്ദ്ര പരിസരത്ത്‌ കുട്ടികളുടെ പാര്‍ക്ക്‌, മാടക്കത്തറ പകല്‍വീട്‌ പദ്ധതി, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിഎച്ച്‌സിയെ എഫ്‌എച്ച്‌സി ആക്കി ഉയര്‍ത്തല്‍, നെന്മണിക്കര വാര്‍ഡ്‌ 12 ലെ അംഗന്‍വാടി നിര്‍മാണം, പെരിഞ്ഞനം ഗോബര്‍ദ്ധന്‍ ജൈവമാലിന്യ സംസ്‌ക്കരണ പദ്ധതി, ഗ്യാസ്‌ ക്രിമിറ്റോറിയം പദ്ധതി, പുന്നയൂര്‍ക്കുളം ബഡ്‌സ്‌ സ്‌കൂള്‍, അംഗനവാടികളുടെ കെട്ടിട നിര്‍മാണം, താന്ന്യം കാര്‍ഷിക ക്ലിനിക്കിന്‌ കെട്ടിടം ശിലാസ്‌ഥാപനം, തോളൂര്‍ വനിതാ വ്യവസായ കേന്ദ്രം ശിലാസ്‌ഥാപനം, വരന്തരപ്പിള്ളി കലവറക്കുന്ന്‌ സിഎഫ്‌സി ആക്കി ഉയത്തുന്നതിന്റെ തറക്കല്ലിടല്‍ എന്നിവ പഞ്ചായത്ത്‌ വകുപ്പ്‌ ഉടന്‍ ആരംഭിക്കുന്ന പദ്ധതികളാണ്‌. 
ജില്ലാ വ്യവസായ കേന്ദ്രം പൂര്‍ത്തിയാക്കിയ പദ്ധതികളാണ്‌ തളിക്കുളം വസ്‌ത്രഗ്രാമത്തില്‍ 40 ലക്ഷം രൂപ വില വരുന്ന നൂതന മെഷീനറികള്‍ സ്‌ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനം, വ്യവസായ വകുപ്പും വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയും സംയുക്‌തമായി നിര്‍മിക്കുന്ന 5 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന ബഹുനില സമുച്ചയം, ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഇ ഓഫീസ്‌, ഉത്രാളിക്കാവ്‌ അഖിലേന്ത്യാ എക്‌സിബിഷനോടനുബന്ധിച്ച്‌ വ്യവസായ വകുപ്പ്‌ നടത്തുന്ന പവലിയന്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങളേയും സാങ്കേതിക സ്‌ഥാപനങ്ങളേയും പൊതുമേഖലാ സ്‌ഥാപനങ്ങളേയും മെഷീനറി മാനുഫാക്‌ചേഴ്‌സിനേയും സാങ്കേതിക വിദഗ്‌ധരേയും പങ്കെടുപ്പിക്കുന്ന ടെക്‌നോളജി കോണ്‍ക്ലേവ്‌, വേളക്കോട്‌ എസ്‌റ്റേറ്റ്‌ ഓഫീസറുടെ ഓഫീസ്‌ ബില്‍ഡിങ്‌, കുന്നംകുളം എസ്‌റ്റേറ്റ്‌ ഓഫീസറുടെ ഓഫീസ്‌ ബില്‍ഡിങ്ങ്‌ എന്നിവ.
ജലസേചന വകുപ്പ്‌ ചെറുകിട ജലസേചന വിഭാഗം നബാര്‍ഡിന്റെ സഹായത്തോടെ 324 ലക്ഷം രൂപ ചെലവില്‍ കോടശേരി പഞ്ചായത്തില്‍ നടപ്പാക്കുന്ന പീലാര്‍മുഴി പദ്ധതി, 45 ലക്ഷം രൂപ ചെലവില്‍ വരവൂരില്‍ നടക്കുന്ന ജലസേചന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വരന്തരപ്പിള്ളി പഞ്ചായത്തില്‍ 28.5 ലക്ഷം എംപി ഫണ്ടിലൂടെ കല്ലിച്ചിറ കോളനിയിലെ ജലസേചന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ത്തിയായി. പാഞ്ഞാള്‍ പഞ്ചായത്തിലെ അയ്യാഴി പാടശേഖര കനാല്‍ 10 ലക്ഷം രൂപ ചെലവില്‍ ഉടന്‍ പൂര്‍ത്തിയാക്കും. 40 ലക്ഷം രൂപ ചെലവഴിച്ചുള്ള തെക്കുംകര പഞ്ചായത്തിലെ കുല്‍ത്തശേരി ചിറയുടെ നിര്‍മാണ പ്രവൃത്തികള്‍, 40 ലക്ഷം രൂപ ചെലവഴിച്ചുള്ള വരവൂര്‍ ഗ്രാമപഞ്ചായത്തിലെ തളി-നടുവട്ടം പാടം പാടശേഖരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, 40 ലക്ഷം രൂപ ചെലവഴിച്ച്‌ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ ആറ്റൂര്‍ അമ്പലനട പാറപ്പുറം പാലം നിര്‍മാണ പ്രവൃത്തികള്‍ എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. 
റവന്യൂ വകുപ്പ്‌ ജില്ലയില്‍ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പ്രളയത്തിലകപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണമാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്‌. പീച്ചി സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌ കെട്ടിട നിര്‍മാണം, പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ട രണ്ട്‌ കുടുംബങ്ങള്‍ക്ക്‌ റവന്യൂവകുപ്പും നിര്‍മിതികേന്ദ്രവും സംയോജിച്ച്‌ നിര്‍മിച്ച്‌ നല്‍കുന്ന 2 വീടുകളുടെ തറക്കല്ലിടല്‍ എന്നിവയും നടത്തി. ക്ഷീര വികസന വകുപ്പ്‌ അന്തിക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ എംഎസ്‌ഡിപി പുനരധിവാസ പദ്‌ധതി, ചാലക്കുടി ബ്ലോക്ക്‌ മേച്ചിറ ഫാര്‍മേഴ്‌സ്‌ ഫെസിലിറ്റേഷന്‍ സെന്റര്‍, ചേര്‍പ്പ്‌ ബ്ലോക്ക്‌ ആവശ്യാധിഷ്‌ഠിത ധനസഹായ പദ്ധതി (ആറാട്ടുപുഴ ക്ഷീരസംഘം), ചൊവ്വന്നൂര്‍ ബ്ലോക്ക്‌ വേലൂര്‍ ക്ഷീരസംഘം ഫാര്‍മേഴ്‌സ്‌ ഫെസിലിറ്റേഷന്‍ സെന്റര്‍, ഇരിങ്ങാലക്കുട ബ്ലോക്ക്‌ എംഎസ്‌ഡിപി പുനരധിവാസ പദ്ധതി, കൊടകര ബ്ലോക്ക്‌ എംഎസ്‌ഡിപി പുനരധിവാസ പദ്ധതി, കൊടുങ്ങല്ലൂര്‍ ബ്ലോക്ക്‌ എംഎസ്‌ഡിപി പുനരധിവാസ പദ്ധതി, മാള ബ്ലോക്ക്‌ എംഎസ്‌ഡിപി പുനരധിവാസ പദ്ധതി, മതിലകം ബ്ലോക്ക്‌ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കുളള സബ്‌സിഡി വിതരണം, മുല്ലശേരി ബ്ലോക്ക്‌ എംഎസ്‌ഡിപി പുനരധിവാസ പദ്ധതി, ഒല്ലൂക്കര ബ്ലോക്ക്‌ ചേരുംകുഴി, ചുവന്ന മണ്ണ്‌ ക്ഷീര സംഘം ആവശ്യാധിഷഠിത ധനസഹായ പദ്ധതി, പഴയന്നൂര്‍ ബ്ലോക്കില്‍ തരിശുഭൂമിയില്‍ തീറ്റപ്പുല്‍ കൃഷി പദ്ധതി, പുഴയ്‌ക്കല്‍ ബ്ലോക്ക്‌ ക്ഷീരഗ്രാമം പദ്ധതി, തളിക്കുളം ബ്ലോക്ക്‌ എംഎസ്‌ഡിപി പുനരധിവാസ പദ്ധതി, വെളളാങ്കല്ലൂര്‍ ബ്ലോക്ക്‌ ആവശ്യാധിഷ്‌ഠിത ധനസഹായ പദ്ധതി, എടതിരിഞ്ഞി ക്ഷീര സംഘത്തില്‍ എം.പി ഫണ്ട്‌ ഉപയോഗിച്ചുളള പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്‌ഘടനം, വടക്കാഞ്ചേരി ബ്ലോക്ക്‌ കല്ലംപാറ ക്ഷീര സംഘത്തില്‍ ആവശ്യാധിഷ്‌ഠിത ധനസഹായ പദ്‌ധതി എന്നിവയാണ്‌ ക്ഷീരവികസനവകുപ്പിന്റെ ഉടന്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതികള്‍. 

മൃഗസംരക്ഷണ വകുപ്പിന്റെ താങ്ങ്‌ പലിശ സഹായ പദ്ധതി ചാലക്കുടിയില്‍ ആരംഭിക്കും. താങ്ങ്‌ പലിശ സഹായ പദ്ധതിയിലൂടെ മൃഗപരിപാലനവുമായി ബന്ധപ്പെട്ട്‌ ബാങ്കില്‍ നിന്നും 3 വര്‍ഷത്തിനകം വായ്‌പയെടുത്ത കര്‍ഷകര്‍ക്ക്‌ പലിശയിനത്തില്‍ പരമാവധി 5000 രൂപ ഇളവ്‌ നല്‍കും.
പൊതുമരാമത്ത്‌ വകുപ്പ്‌ (നിരത്തുകളും പാലങ്ങളും) ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ആരംഭിക്കുകയും ചെയ്‌തു. 120 ലക്ഷം രൂപ ചെലവില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കൊടുങ്ങല്ലൂര്‍-നാരായണമംഗലം വെളളൂര്‍ റോഡ്‌, 151 ലക്ഷം രൂപ ചെലവുലവരുന്ന കൈപ്പമംഗലം-പുത്തന്‍പ്പളളിമുനയ്‌ക്കല്‍ ബീച്ച്‌ റോഡ്‌ ചെയ്‌ത്‌ അഭിവൃദ്ധിപ്പെടുത്തല്‍, 171 ലക്ഷം രൂപയുടെ പുതുക്കാട്‌-പാലക്കടവ്‌ റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 163 ലക്ഷം രൂപ ചെലവഴിച്ച്‌ നാട്ടിക-കണ്ടശാംകടവ്‌-തൃപ്രയാര്‍ റോഡ്‌, ചെമ്മാപ്പിളളി-പെരിങ്ങോട്ടുകര റോഡ്‌ അഭിവൃദ്ധിപ്പെടു ത്തല്‍, 255ലക്ഷം രൂപ ചെലവഴിച്ച്‌ മണലൂര്‍-അമല നഗര്‍-പാവറട്ടി റോഡ്‌ നിര്‍മാണ പ്രവൃത്തി, 273 ലക്ഷം ചെലവഴിച്ച്‌ വടക്കാഞ്ചേരി- കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 195 ലക്ഷം രൂപ ചെലവിലുള്ള ഇരിങ്ങാലക്കുട-പോട്ട-മൂന്നുപീടിക സംസ്‌ഥാനപാതയില്‍ പുല്ലൂറ്റ്‌ അപകട മേഖല നവീകരണ പ്രവൃത്തി, 150 ലക്ഷം രൂപയുടെ ബജറ്റ്‌ പ്രവൃത്തിയായ ഇരിങ്ങാലക്കുട-പൊറത്തിശേരി റോഡ്‌ (പുതിയ സിവില്‍ സ്‌റ്റേഷന്‍ റോഡ്‌) അഭിവൃദ്ധിപ്പെടുത്തല്‍, 400 ലക്ഷം രൂപ ചെലവഴിച്ചുള്ള ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ പ്രവൃത്തിയായ പോട്ട-മൂന്നുപീടിക റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 300 ലക്ഷം രൂപ ചെലവഴിച്ച്‌ ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ പ്രവൃത്തിയായ പോട്ട-മൂന്നുപീടിക റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 300 ലക്ഷം രൂപ ചെലവഴിച്ചുള്ള സ്‌പെഷ്യല്‍ പ്രവൃത്തിയായ തൃശൂര്‍-മണ്ണൂത്തി റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 67 ലക്ഷം രൂപ ബജറ്റ്‌ തുകയുടെ കൈപ്പമംഗലം അരാക്കുളം-അഴീക്കോട്‌ റോഡിലെ പ്രവൃത്തി, 83 ലക്ഷം രൂപ ബജറ്റ്‌ തുകയുടെ കൈപ്പമംഗലം എസ്‌.എന്‍ പുരം-പടിഞ്ഞാറെ വെമ്പല്ലൂര്‍ റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 149.5 ലക്ഷം രൂപ ചെലവഴിച്ച്‌ ഇരിങ്ങാലക്കുട പൊറത്തിശേരി മിനി സിവില്‍ സ്‌റ്റേഷന്‍ റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 224.5 ലക്ഷം രൂപ ചെലവഴിച്ച്‌ ചേലക്കര ചെറുതുരുത്തി പൊന്നാനി റോഡ്‌ അഭിവൃദ്ധിപ്പെടുത്തല്‍, 82 ലക്ഷം രൂപ വടക്കാഞ്ചേരി എം.എല്‍.എ ആസ്‌തി വികസന പദ്ധതിയിലൂടെ തിരൂര്‍ സെന്റര്‍ വികസനം, 63 ലക്ഷം രൂപ ചെലവഴിച്ച്‌ നാട്ടിക ഈസ്‌റ്റ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ തകരാറിലായ കള്‍വര്‍ട്ട്‌ പുനര്‍ നിര്‍മിക്കുന്ന പ്രവൃത്തി മുതലായവയാണ്‌ പൊതുമരാമത്ത്‌ വകുപ്പിനു കീഴിലുള്ളവ.
ജില്ലാ സപ്ലൈ ഓഫീസ്‌ ഒരേ കളര്‍ കോഡിംഗില്‍ നിശ്‌ചിത മാതൃകയിലുള്ള നെയിം ബോര്‍ഡ്‌, സ്‌റ്റോക്ക്‌ ബോര്‍ഡ്‌ എന്നിവ സ്‌ഥാപിച്ച്‌ നവീകരിച്ച റേഷന്‍ കടകളുടെ ഉദ്‌ഘാടനം ജില്ലാ തലത്തിലും താലൂക്ക്‌ തലത്തിലും സംഘടിപ്പിച്ചു വരുന്നു. കളക്‌ടറേറ്റില്‍ ഉപഭോക്‌തൃ സഹായ കേന്ദ്രവും (കിയോസ്‌ക്‌) ആരംഭിച്ചു. കേരള ജല അതോറിറ്റി ഗുരുവായൂര്‍, ചാവക്കാട്‌ മുനിസിപ്പാലിറ്റികള്‍ക്കായുളള യുഐഡിഎസ്‌എസ്‌എംടി പദ്‌ധതി ഫെബ്രുവരി 20 നകം പൂര്‍ത്തിയാകും. തൃശൂര്‍ ഗവ. എന്‍ജിനീയറിങ്‌ കോളേജില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും വാങ്ങിയ കോളേജ്‌ ബസിന്റെ സമര്‍പ്പണം, അക്കാഡമിക്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം, ക്യൂ ഐ പി ക്വാര്‍ട്ടേഴ്‌സ്‌ ഉദ്‌ഘാടനം, 50 കെ വി സോളാര്‍ പ്ലാന്റ്‌ ഉദ്‌ഘാടനം എന്നിവ നടക്കും. 
ഗ്രാമ വികസന വകുപ്പ്‌ -ദാരിദ്ര്യ ലഘൂകരണ യൂണിറ്റ്‌ ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ പി.എം.എ.വൈ താക്കോല്‍ദാനം, എടക്കര കുടിവെളള പദ്ധതി, ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്തില്‍ സീറോ വേസ്‌റ്റ്‌ ബ്ലോക്ക്‌ പ്രഖ്യാപനം, ചിക്‌ലായി സാംസ്‌ക്കാരിക നിലയം ഉദ്‌ഘാടനം, ചൂണ്ടാണി എല്‍.ഐ ഉദ്‌ഘാടനം, ചാലക്കുടി ബ്ലോക്ക്‌ ഷോളയാര്‍ അംഗനവാടി ഉദ്‌ഘാടനം, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പി.എം.എ.വൈ പ്രകാരം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം, പകല്‍വീടിന്റെ ഉദ്‌ഘാടനം, പ്ലാസ്‌റ്റിക്‌ ഷ്രഡിംഗ്‌ യൂണിറ്റിന്റെ താക്കോല്‍ കൈമാറ്റം, വളയാംകുളം ലിഫ്‌റ്റ്‌ ഇറിഗേഷന്‍ പദ്ധതി, വെളളാനിക്കര ഹെല്‍ത്ത്‌ സെന്റര്‍ റോഡ്‌ പാലം, പട്ടികജാതി വനിത വ്യവസായ പാര്‍ക്ക്‌ എന്നിവയാണ്‌ നടപ്പാക്കുന്നത്‌.
വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ താഴെ പറയും പ്രകാരമാണ്‌. വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്തില്‍ കൊരട്ടിയാന്‍കുന്ന്‌ കുടിവെളള പദ്ധതി, തൃക്കണാപതിയാരം കുടിവെളള പദ്ധതി, മുട്ടിക്കല്‍ കോളനി കുടിവെളള പദ്ധതി, കൊരട്ടിയാന്‍കുന്ന്‌ കോളനി കുടിവെളള പദ്ധതി, പാലംകുന്ന്‌ കുടിവെളള പദ്ധതി, താന്ന്യംകാട്‌ കുടിവെളള പദ്ധതി, 

എരുമപ്പെട്ടി സി.എച്ച്‌.സി കുടിവെളള പദ്ധതി എന്നിവയാണ്‌. ചൊവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ പഴഞ്ഞി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്റെ മെയിന്റനന്‍സ്‌, പഴവൂര്‍ കിഴക്കേ കോളനി വികസനവും കുടിവെളള പദ്ധതിയും, 
മണലി ഞാലിക്കര എസ്‌.സി കോളനി വികസനം, പുലിക്കപ്പാറ കോളനി കുടിവെളള പദ്ധതിയും മറ്റു കോളനി വികസനങ്ങളും, ആല്‍ത്തറ നാല്‌ സെന്റ്‌ കോളനിയില്‍ കുടിവെളളമൊരുക്കലും മറ്റ്‌ അനുബന്ധ പ്രവര്‍ത്തനങ്ങളും, ചിറ്റിലങ്ങാട്‌ പുതുമാത്തൂര്‍ കുടിവെളള പദ്ധതി, തണ്ടിലം കുറുവന്നൂര്‍ പാടശേഖര നവീകരണം, തടയണ നിര്‍മാണം, വടക്കുമുറി എസ്‌.സി കോളനി കുടിവെളള പദ്ധതി, തലക്കോട്ടുകര വടക്കുമുറി കുടിവെളള പദ്ധതി, കടങ്ങോട്‌ മുല്ലപ്പളളി തോട്‌ ജലസംരക്ഷണ പ്രവര്‍ത്തനം എന്നിവയാണ്‌ നടക്കുന്നത്‌. 
മാള ബ്ലോക്ക്‌ പഞ്ചായത്തില്‍ എല്‍എസി-എഡിഎസ്‌ പദ്ധതി പ്രകാരം 40 ലക്ഷം രൂപ ചെലവില്‍ കൊച്ചുകടവ്‌ കൂണ്ടൂര്‍ ആലമരം റോഡ്‌ റീ ടാറിങ്‌ പ്രവൃത്തി, 10 ലക്ഷം രൂപ ചെലവഴിച്ച്‌ കുഴൂര്‍ ഗ്രാമ പഞ്ചായത്തിലെ വെട്ടത്ത്‌ റോഡിന്റെ പ്രവൃത്തികള്‍, ആളൂര്‍ ഗ്രാമ പഞ്ചായത്തില്‍ 10 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നും ചെലവഴിച്ചുള്ള വരദനാട്ട്‌കുന്ന്‌ -പുന്നേലിപടി റോഡ്‌ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. എല്‍എസി-എഡിഎസ്‌ പദ്ധതി പ്രകാരം ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ സെന്റ്‌ ആന്റണീസ്‌ റോഡ്‌ (37 ലക്ഷം), ആളൂര്‍ ഹെല്‍ത്ത്‌ സെന്റര്‍ റോഡ്‌ (14.5 ലക്ഷം), പൂപ്പച്ചിറ കുടിവെളള പദ്ധതി (53 ലക്ഷം) എന്നിവയുടെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. എംപി ഫണ്ടില്‍ ആളൂര്‍ വനിത വ്യവസായ കെട്ടിട നിര്‍മാണം (25 ലക്ഷം), മാള സി.എച്ച്‌.സി ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌(24 ലക്ഷം) ആനപ്പാറ പഴൂക്കര ബണ്ട്‌ റോഡ്‌ (6 ലക്ഷം), കാരക്കുളം എല്‍.ഐ റോഡ്‌ (6 ലക്ഷം), കുഴൂര്‍ ഐരാണിക്കുളം ഇന്ദിരാജി റോഡ്‌ (5 ലക്ഷം) എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. 
മതിലകം ബ്ലോക്ക്‌ പഞ്ചായത്തില്‍ വെക്കോട്‌ വനിത വ്യവസായ കേന്ദ്രം കെട്ടിട നിര്‍മാണം ഉടന്‍ ആരം'ിക്കും. തരിശുരഹിത ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയ്‌ക്കായി 2,55,000 ലക്ഷം രൂപ ചെലവഴിക്കും. പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ പഴയന്നൂര്‍ വായനശാല, വല്ലങ്ങിപ്പാറ കുടിവെളള പദ്ധതി, തിരുവില്വാമല സാംസ്‌ക്കാരിക നിലയം, പ്ലാസ്‌റ്റിക്‌ ഷ്രഡിങ്‌ യൂണിറ്റ്‌, ചക്ക സംസ്‌ക്കരണ സംഭരണശാല, അയ്യൂര്‍ മടപറമ്പ്‌ കുടിവെളള പദ്ധതി, പകവത്ത്‌ വാട്ടര്‍ഷെഡ്‌ പദ്ധതി, കുന്നാംതോട്‌ വാട്ടര്‍ഷെഡ്‌ പദ്ധതി, നവീകരിച്ച വനിതാ ഹോസ്‌റ്റല്‍, പാല്‍വില സബ്‌സിഡി, ലൈഫ്‌/പി.എം.എ.വൈ പദ്‌ധതികള്‍ എന്നിവ നടപ്പാക്കി വരുന്നു. സാക്ഷരതാ സംഗമം, ബേട്ടി പഠാവോ ബേട്ടി ബച്ചാവോ സംഗമം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്‌. 
ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്തില്‍ സീറോ വേസ്‌റ്റ്‌ ബ്ലോക്ക്‌ പ്രഖ്യാപനം, ചിക്‌ലായി സാംസ്‌ക്കാരിക നിലയം ഉദ്‌ഘാടനം എന്നിവയാണ്‌ പദ്ധതികള്‍. ഷോളയാര്‍ അംഗന്‍വാടി ശിലാസ്‌ഥാപനം ഉടന്‍ നടത്തും. ഇരിഞ്ഞാലക്കുട ബ്ലോക്കില്‍ കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ അറ്റകുറ്റപണികളും ലാബ്‌ പുനരുദ്ധാരണവും, കാറളം അംഗനവാടി കെട്ടിട നിര്‍മാണം, മുരിയാട്‌ അജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രം, പറപ്പൂക്കര അജൈവമാലിന്യ സംസ്‌ക്കരണ കേന്ദ്രം, മാടപ്പുറം കരുവന്നൂര്‍ റോഡ്‌ എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു.
കൊടകര ബ്ലോക്കില്‍ പി.എം.എ.വൈ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം, പകല്‍വീടിന്റെ ഉദ്‌ഘാടനം, പ്ലാസ്‌റ്റിക്‌ ഷ്രെഡിംഗ്‌ യൂണിറ്റിന്റെ താക്കോല്‍ കൈമാറല്‍ എന്നിവ നടക്കും. വളയാംകുന്ന്‌ ലിഫ്‌റ്റ്‌ ഇറിഗേഷന്‍, വെളളാനിക്കര ഹെല്‍ത്ത്‌ സെന്റര്‍, പട്ടികജാതി വനിത വ്യവസായ പാര്‍ക്ക്‌ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 
അന്തിക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ തരിശ്‌ രഹിത ബ്ലോക്ക്‌ പ്രഖ്യാപനം നടത്തും. ഹൗസ്‌ സെറ്റ്‌ കോളനി സംസ്‌ക്കാരിക നിലയവും പൂര്‍ത്തീകരിക്കും. ഒല്ലൂക്കര ബ്ലോക്കില്‍ വല്ലൂര്‍ കുടിവെളള പദ്ധതി, വിശ്വനാഥന്‍ നഗര്‍ എസ്‌.സി കോളനിയില്‍ അംഗന്‍വാടി കെട്ടിടം, പുത്തൂര്‍ 16-ാം വാര്‍ഡ്‌ വത്തിക്കാന്‍ സിറ്റി കുടിവെളള പദ്ധതി, സിച്ച്‌സി ഫ്‌ളോറിങ്‌, സെപ്‌റ്റിക്‌ ടാങ്ക്‌,ഗേറ്റ്‌ പ്രവര്‍ത്തനം, പുല്ലാനിക്കുന്ന്‌ കളളായി റോഡ്‌ നിര്‍മാണം, കെസ്‌ റോഡ്‌ ചോരക്കുന്ന്‌ എസ്‌.സി കോളനി റോഡ്‌, മാടക്കത്തറ ഹോമിയോ ആശുപത്രി റോഡ്‌ എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരുന്നു.
ഒല്ലൂക്കര ബ്ലോക്കിന്റെ നൂതന പ്രോജക്‌ടിന്റെ ഉദ്‌ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.
വെളളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ പകല്‍വീട്‌, വനിതാ ഹെല്‍ത്ത്‌ ക്ലബ്‌ എന്നിവയാണ്‌ പദ്ധതികള്‍. തളിക്കുളം ഗ്രാമ പഞ്ചായത്തില്‍ വലപ്പാട്‌ സി.എച്ച്‌.സി വൃദ്ധര്‍ക്കുളള വാര്‍ഡ്‌ നിര്‍മാണം, 
ബ്ലോക്ക്‌തല വനിതഗ്രൂപ്പ്‌ സ്വയം തൊഴില്‍ സംരംഭം, പാലിന്റെ സബ്‌സിഡി നല്‍കല്‍, വായനശാലക്ക്‌ കമ്പ്യൂട്ടര്‍ വിതരണം എന്നിവയാണ്‌ പദ്ധതികള്‍. ചേര്‍പ്പ്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ വടക്കുംപളം കോളനി നടപ്പാത നിര്‍മാണം, വല്ലച്ചിറ സെമിത്തേരി റോഡ്‌ ഡ്രെയിന്‍ നിര്‍മാണം, എട്ടുമുന കോള്‍പ്പാടം സ്‌ളൂയീസ്‌ നിര്‍മാണം, ആലൂക്കല്‍ കടവ്‌ മോട്ടോര്‍ ഷെഡ്‌ നിര്‍മാണം, പടന്ന കോളനി സമഗ്ര വികസനം, ശങ്കരമംഗലം റോഡ്‌ റീടാറിംഗ്‌ കള്‍വര്‍ട്ട്‌ നിര്‍മാണം, താജ്‌ റോഡ്‌ റീ ടാറിംഗ്‌, പാറളം ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിയുളള കുട്ടികള്‍ക്ക്‌ തൊഴില്‍ പരിശീലന കേന്ദ്രം, ഷ്രഡിംഗ്‌ യൂണിറ്റ്‌ - മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌, അംബേദ്‌കര്‍ കോളനി അതിര്‍ത്തി സംരക്ഷണം, മേക്കുന്നത്ത്‌ എസ്‌.സി കോളനി സമഗ്ര വികസനം, വല്ലച്ചിറ ഞെരുവിശേരി നാല്‌ സെന്റ്‌ കോളനി നവീകരണം, ആറുട്ടുപുഴ മഞ്ഞപിത്ത കോളനിസമഗ്ര വികസനം എന്നിവ പൂര്‍ത്തിയായി വരുന്നു. 
മുല്ലശേരി ബ്ലോക്ക്‌ പഞ്ചായത്തില്‍ സിഎച്ച്‌സി വനിതാ വാര്‍ഡ്‌ നിര്‍മാണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നു. ചാവക്കാട്‌ ബ്ലോക്കില്‍ എടക്കര കുടിവെളള പദ്ധതി, വടക്കേക്കാട്‌ ഗ്രാമപഞ്ചായത്ത്‌ തെക്കേക്കാട്‌ എസ്‌.സി സങ്കേതത്തില്‍ പൊതുകിണര്‍ നിര്‍മാണം എന്നിവുയം പൂര്‍ത്തിയാകുന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ ശുഭാപ്‌തി ഭിന്നശേഷി റിസോഴ്‌സ്‌ സെന്റര്‍, സുശാന്തം വയോജന വിഭവ കേന്ദ്രം, കുടുംബശ്രീ പരിശീലന കേന്ദ്രവും ഷീ ലോഡ്‌ജും പദ്ധതികള്‍ ആരംഭ പ്രവര്‍ത്തനങ്ങളിലാണ്‌. ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ്‌ കോടശേരി പഞ്ചായത്ത്‌ മാരാംകോട്‌ കോളനിയില്‍ സാമൂഹ്യ പഠനമുറി, പാണശേരി പഞ്ചായത്ത്‌ താമരവെളളച്ചാല്‍ കോളനിയില്‍ സാമൂഹ്യ പഠനമുറി എന്നിവ ഉടന്‍ ആരംഭിക്കും. തൃശൂര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടിക, ചാമക്കാല, കൈപ്പമംഗലം, വെറ്റിലപ്പാറ, നാലുകെട്ട്‌, മേലൂര്‍, കടങ്ങോട്‌, പോര്‍ക്കുളം, ആര്‍ത്താറ്റ്‌ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പെരിഞ്ഞനം സിഎച്ച്‌സിയില്‍ എംപി ഫണ്ടില്‍ സജ്ജീകരിക്കുന്ന മദര്‍ ആന്‍റ്‌ ചൈല്‍ഡ്‌ വാര്‍ഡ്‌ ഉടന്‍ ആരംഭിക്കും. 
സഹകരണ വകുപ്പ്‌ കെയര്‍ഹോം പദ്ധതിയിലൂടെ ജില്ലയില്‍ 20 വീടുകള്‍ പണി പൂര്‍ത്തീകരിച്ച്‌ ഉടന്‍ താക്കോല്‍ദാനം നടത്തും. തൃശൂര്‍ അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന്‍ ചാലക്കുടി പുഴക്ക്‌ കുറുകെ കോവിലകം കടവിന്‌ സമീപം തട്ടുപാറ തടയണ ഉദ്‌ഘാടനം ചെയ്‌തു. പാഞ്ഞാള്‍ പഞ്ചായത്ത്‌ വാഴാലിക്കാവ്‌ ഭഗവതി ക്ഷേത്രത്തിനടുത്ത്‌ ഭാരതപ്പുഴയുടെ ഇടതുകര സംരക്ഷണവും കടവിന്റെ നിര്‍മാണവും പുരോഗതിയിലാണ്‌. നടത്തറ പഞ്ചായത്ത്‌ മണലിപ്പുഴയുമായി ബന്ധപ്പെട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഈ രീതിയില്‍ വിവിധങ്ങളായ പദ്ധതികളുമായി ജില്ലാ മുന്നേറുകയാണ്‌. 

date