Skip to main content

കരാര്‍ നിയമനം

 

സാമൂഹികനീതി വകുപ്പിനു കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിടാസ്‌ക്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് പുരുഷന്മാര്‍ക്കു മാത്രമായി അഭിമുഖം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസവും കുട്ടികളെ പരിപാലിക്കുന്നതിനും സ്ഥാപന ശുചീകരണത്തിനുള്ള പരിചയവുമുള്ള 25നും 50നും മദ്ധ്യ പ്രായമുള്ള പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. ഒരൊഴിവാണുള്ളത്. ഫെബ്രുവരി 22ന് രാവിലെ 11മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പൂജപ്പുര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിന്റെ ഓഫീസിലാണ് അഭിമുഖം. പ്രതിമാസം 13,500 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അഭിമുഖത്തിനു ഹാജരാകണമെന്ന് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342075.
(പി.ആര്‍.പി. 247/2019)

 

date