Skip to main content

ഓട്ടോറിക്ഷ വിതരണം ചെയ്തു

 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 പട്ടികജാതി യുവാക്കള്‍ക്ക് ഓട്ടോറിക്ഷ നല്‍കി. ഓട്ടോറിക്ഷയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ് പാപ്പച്ചന്‍, എന്‍.ശിവരാമന്‍, ജെ ഇന്ദിരാദേവി, അംഗങ്ങളായ ജെറിമാത്യു സാം, ബിജിലി.പി.ഈശോ, രമാദേവി.പി, എ.എന്‍ ദീപ, ജോണ്‍.വി.തോമസ്, വത്സമ്മ മാത്യു, സാലി തോമസ്, ആലീസ് രവി, സെക്രട്ടറി സി.പി രാജേഷ് കുമാര്‍, വ്യവസായ വികസന ഓഫീസര്‍ ജോണ്‍ സാം എന്നിവര്‍ പങ്കെടുത്തു. (പിഎന്‍പി 614/19)

date