Skip to main content

കര്‍ഷകര്‍ക്ക് സബ്‌സിഡിക്ക് അപേക്ഷിക്കാം

 

പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജന പ്രകാരം കാര്‍ഷികാവശ്യത്തിനായി പമ്പ് സ്ഥാപിക്കുന്നതിനും കിണറുകളും ചെറിയ കുളങ്ങളും നിര്‍മിക്കുന്നതിനും സബ്‌സിഡി ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. 

കൃഷി ആവശ്യത്തിനായി ഡീസല്‍, ഇലക്ട്രിക്കല്‍ മോട്ടോര്‍ പമ്പുകളും അനുബന്ധ സാമഗ്രികളും സ്ഥാപിക്കുന്നതിനായി അടങ്കല്‍ തുകയുടെ 50 ശതമാനമോ പരമാവധി 15000 രൂപയോ പുതിയ കിണറുകളുടെയും ചെറിയ കുളങ്ങളുടെയും നിര്‍മാണത്തിന് അടങ്കല്‍ തുകയുടെ 50 ശതമാനമോ പരമാവധി 10000 രൂപയോ സബ്‌സിഡി ലഭിക്കും. 

കോന്നി, ഇലന്തൂര്‍, പറക്കോട്, പന്തളം ബ്ലോക്കുകളില്‍പ്പെട്ട കര്‍ഷകര്‍ പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കോയിപ്രം, റാന്നി, പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്കുകളില്‍പ്പെട്ടവര്‍ തിരുവല്ല മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം മണ്ണ് സംരക്ഷണ ഓഫീസില്‍ ലഭിക്കും. കരം ഒടുക്കിയ രസീത്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും കൃഷിഓഫീസറുടെ ശുപാര്‍ശയും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരം 0468 2224070, 2322671, 0469 2602664, 9447632532, 9447329648 എന്നീ നമ്പരുകളില്‍ ലഭിക്കും.                     (പിഎന്‍പി 615/19) 

date