Skip to main content

മുക്കം ഇ.എസ്.ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

 

അഗ്‌സ്ത്യമുഴി പള്ളോട്ടിഹില്‍ സ്‌കൂളിന് സമീപം കോഴിശ്ശേരി ബില്‍ഡിങില്‍ പ്രവര്‍ത്തനമാരംഭിച്ച മുക്കം ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ജോര്‍ജ്. എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ റീജിയണല്‍ ഡയറക്ടര്‍ സി.വി. ജോസഫ്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍ റീജിയണല്‍ ബോര്‍ഡ് മെമ്പര്‍ എം.എ. അബ്ദുറഹിമാന്‍, മുക്കം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പ്രജിത പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ.ആര്‍. അജിത സ്വാഗതവും വി.കെ. സുധീര്‍ നന്ദിയും പറഞ്ഞു.

date