Skip to main content

ബേപ്പൂര്‍ തുറമുഖ പ്രവേശന കവാടം ഉദ്ഘാടനം 22 ന്

 

ബേപ്പൂര്‍ തുറമുഖ പ്രവേശന കവാടം, സുരക്ഷാ പരിശോധന കേന്ദ്രം, തോഴിലാളികളുടെ വിശ്രമ കേന്ദ്രം എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 22 ന് വൈകിട്ട് മൂന്നിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വി.കെ.സി മമ്മദ്കോയ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബേപ്പൂര്‍ തുറമുഖ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീം, എം.പി വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം ജില്ലാകലക്ടര്‍ സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും. 

date