Skip to main content

തുറമുഖ കണ്‍സര്‍വേറ്റര്‍ ഓഫീസ്  കെട്ടിടോദ്ഘാടനം 22 ന്

 

കോഴിക്കോട് തുറമുഖ കണ്‍സര്‍വേറ്റര്‍ ഓഫീസിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെയും നവീകരിച്ച പോര്‍ട്ട് ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ഫെബ്രുവരി 22 ന് വൈകിട്ട് അഞ്ച് മണിക്ക്  തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കോഴിക്കോട് ബീച്ച് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീം, എം.പി വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം ജില്ലാകലക്ടര്‍ സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും. 

date