Skip to main content

1000 ദിനാഘോഷം: സംഗീതവിരുന്നുമായി  ഹരിഹരനും പുഷ്പവതിയും

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കമാകുമ്പോള്‍ അകമ്പടിയാകുന്നത് പ്രശസ്ത ഗായകന്‍ ഹരിഹരന്‍ നയിക്കുന്ന 'ഗസല്‍സന്ധ്യ'യും ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന 'ദ്രാവിഡ ബാന്റും'. കടപ്പുറത്തെ സായാഹ്നത്തിന് സംഗീതശോഭയുമായി ആദ്യമെത്തുന്നത് പുഷ്പതിയും സംഘവുമാണ്. വൈകിട്ട് മൂന്നുമണിക്ക് ശേഷം ആരംഭിക്കുന്ന ദ്രാവിഡ ബാന്റിന്റെ കലാപരിപാടികള്‍ ഉദ്ഘാടനചടങ്ങ് ആരംഭിക്കുവോളം തുടരും. 
1000 ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിനെത്തുടര്‍ത്ത് ഏഴുമണിയോടെയാണ് ഗായകന്‍ ഹരിഹരനും സംഘവും വേദിയിലെത്തുക. കോഴിക്കോടന്‍ കലാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗസല്‍ ഗാനങ്ങളുമായാണ് ഹരിഹരന്‍ സംഗീതവിരുന്നൊരുക്കുന്നത്.

date