Skip to main content

ഹരിത പാഠങ്ങളുമായി ഹരിത കേരള മിഷന്‍

 

ശുചിത്വ മാലിന്യ സംസ്‌കരണവും കൃഷി ജല സംരക്ഷണ മാതൃകകളും  ഒരുക്കിയ ഹരിത കേരളമിഷന്‍ പ്രദര്‍ശനം ജനശ്രദ്ധ നേടി. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രദര്‍ശന വിപണനമേളയില്‍ മിഷന്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.  ഇതുവഴി നിത്യജീവിതത്തിന്റെ ഭാഗമാകേണ്ട ഹരിത കേരളമിഷന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനായി. 
ഹരിത കേരള മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ചിത്ര, വീഡിയോ പ്രദര്‍ശനവും, മികച്ച മാലിന്യ സംസ്‌കരണ മാതൃകകള്‍, പരിമിത സ്ഥലത്ത് പോലും സ്ഥാപിക്കാവുന്ന കിച്ചണ്‍ ബിന്നുകള്‍, ബയോ ക്ലീന്‍ ആന്റ് ട്രോ കംബോസ്റ്റര്‍, ഓര്‍ഗാനിക് കംബോസ്റ്റര്‍  എന്നിവയും അവയുടെ പ്രവര്‍ത്തന രീതികളും വിശദീകരിച്ച് നല്‍കുന്നു.കൃഷി, മാലിന്യ സംസ്‌കരണം, ജലവിഭവ സംരക്ഷണം, മൃഗസംരക്ഷണം, ക്ഷീര വികസനം, ഊര്‍ജ സംരക്ഷണം എന്നിവയിലൂന്നിയ ഹരിത ഭവനം മാതൃക സ്റ്റാളിലെ ശ്രദ്ധയാകര്‍ഷിക്കുന്നു. കൂടാതെ ഉപയോഗശൂന്യമായ ടയര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച മള്‍ട്ടി ലെയര്‍ അഗ്രികഡോസ്റ്റര്‍ മാതൃക  മികച്ച മാലിന്യ സംസ്‌കരണത്തിന് ഉദാഹരണമായി സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 
ജലസംരക്ഷണ മാതൃകകളായി തിരിനന- തുള്ളി നന രീതിയും, ഹരിത സഹായ സ്ഥാപനങ്ങളായ ഹരിയാലിത, ഹരിത കര്‍മ്മ സേന, വിവെസ്റ്റി ഗ്രീന്‍, ഗ്രീന്‍ എന്‍വിറോണ്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

date